Friday, January 16, 2009

കര്‍ണാടക വിശേഷങ്ങള്‍

എന്റെ പ്രൊഫൈലില്‍ പറഞ്ഞ പോലെ ഞാന്‍ കര്‍ണാടക മരുമകള്‍ ആണ്.. അപ്പൊ അവിടത്തെ കുറച്ചു വിശേഷങ്ങള്‍ പങ്കു വയ്ക്കാം എന്ന് കരുതുന്നു.
എവിടെ നിന്നു തുടങ്ങണം എന്ന് അറിയില്ല.. അങ്ങനെ പറഞ്ഞു പോട്ടെ...

കല്യാണത്തിന്റെ തലേന്നാണ് ഞാന്‍ ആദ്യമായി അവിടെ പോകുന്നത്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ബാംഗ്ലൂര്‍ക്കും മൈസൂര്‍ക്കും പോയിട്ടുള്ള പരിചയം മാത്രം... അത് സിറ്റി ആണല്ലോ. ഗ്രാമം നമ്മുടേത് പോലെ തന്നെ എന്നാണ് അവിടെ ആദ്യം പോയി വന്നവര്‍ പറഞ്ഞിരുന്നത്.. പക്ഷെ, കല്യാണത്തിന് പോകുമ്പോഴേ തോന്നി നമ്മുടെ നാടു പോലെ അല്ലാന്നു. കാരണം മംഗലാപുരത്ത്‌ നിന്നും സാഗര എന്ന സ്ഥലത്തേക്ക് വഴി ചോദിക്കുമ്പോ സീധാ സീധാ എന്നാണ് മറുപടി.. നേരെ നേരെ എന്ന്.. ഈ സീത ശരിയാണോ എന്ന് ആരോടെങ്കിലും ചോദിയ്ക്കാന്‍ ഒരു ഉറക്കം കഴിയാനുള്ള നേരം കിട്ടും.. വീടുകള്‍ ഇല്ല. ചെറിയ ടൌണ്‍ വരണം ആരെയെങ്കിലും കാണാന്‍ . അങ്ങനെ ചോദിച്ചു ചോദിച്ചു പോയി ഒടുക്കം സാഗര എത്തി. അവിടെ നിന്നും പിന്നെ കാടിലൂടെയാണ് പോയതെന്നാണ് അന്ന് തോന്നിയത്. എന്തായാലും ഒരു മണിക്കൂറിനു ശേഷം ബനദകൊപ്പ എന്ന ഗ്രാമം വന്നു..

അവിടെ ഏട്ടന്റെ ചെറിയച്ഛന്റെ(ചിക്കപ്പ) മകന്റെ വീട്ടില്‍ ആണ് താമസിച്ചത്. ഒരു മിനി കൊട്ടാരം.. വീടിന്റെ ഗേറ്റില്‍ നിന്നു ഓട്ടോ പിടിച്ചു പോവാനുള്ള ദൂരമുണ്ട് ഉള്ളിലേക്ക്.(കുറച്ച് അഡ്ജസ്റ്റ് ചെയ്യാം!) . പിറ്റേന്ന് കല്യാണം. ചടങ്ങുകള്‍ രാവിലെ നാലുമണിക്ക് തുടങ്ങി. തീര്‍ന്നത് ഏതാണ്ട് ഉച്ച തിരിഞ്ഞു മൂന്നു മണി.. രാവിലെ ഒരു സെറ്റ് പുക കയറ്റല്‍ (ഹോമം !) കഴിഞ്ഞപ്പോ ഇത്തിരി അവല്‍ തന്നിരുന്നു,ഏഴ് മണിക്ക്. അതിന് ശേഷം ഭക്ഷണം കിട്ടുന്നത് മൂന്നരക്ക്. ആഹാ... ചടങ്ങുകള്‍ നല്ല രസത്തോടെ ആസ്വദിച്ചു.. ..പക്ഷെ പുക അത്ര രസം പോര..പിന്നെ ഇടക്കിടെ ഉള്ള സാരി മാറ്റലും... അതും നേരെ സാരി ഉടുക്കാന്‍ അറിയാത്ത ഞാന്‍ ...
വൈകീട്ട് പിന്നേം എന്തൊക്കെയോ ചടങ്ങുകള്‍.. എന്നെ കൊണ്ടു കന്നഡ ഏതോ പാട്ടും പാടിച്ചു.. കുറെ കഴിഞ്ഞു ഭക്തി ഗാനം പാടാനും പറഞ്ഞു.. ഹൃദയ രാഗ തന്ത്രി മീട്ടി എന്ന് നീട്ടി കൊടുത്തു.. മലയാളം പാട്ട് എത്ര ബോറാന്നു കരുതിക്കാണും അവര്‍ !!!


thudarum

4 comments:

  1. ബാക്കി വഴിയേ വരും...

    ReplyDelete
  2. “വീടിന്റെ ഗേറ്റില്‍ നിന്നു ഓട്ടോ പിടിച്ചു പോവാനുള്ള ദൂരമുണ്ട് ഉള്ളിലേക്ക്.(കുറച്ച് അഡ്ജസ്റ്റ് ചെയ്യാം!) .”

    ഇച്ചിരിയൊന്നു അഡ്ജെസ്റ്റ് ചെയ്തേ...ഹ ഹ (ചുമ്മാതാ)
    രസമുണ്ട് കുറിപ്പുകൾ ഒക്കെ വായിക്കാൻ.
    കവിത മാത്രേയുള്ളൂന്ന് വിചാരിച്ചിരിക്കയായിരുന്നു ഞാൻ.

    ReplyDelete
  3. നന്നായി....... തുടക്കം..എന്നെയും ആകര്‍ഷിച്ചത് നര്‍മ്മമാനുട്ടോ....

    ReplyDelete