Tuesday, January 20, 2009

കഴിഞ്ഞ പോസ്റ്റ് വെളിച്ചം കണ്ടില്ല എന്ന് തോന്നുന്നു. ഇതിന്റെ ഗതി എന്താണാവോ?

എന്തായാലും ഞാന്‍ വിശേഷങ്ങള്‍ തുടരട്ടെ...

എന്തിനെ പറ്റിയാണ് ആദ്യം പറയണ്ടെ എന്ന് അറിയില്ല. രസകരം എന്ന് തോന്നിയ ചിലത് ആദ്യമേ പറയാം..

ബനദകൊപ്പ എന്ന ഗ്രാമം ആണ് ഞങ്ങളുടെ എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു.. അവിടത്തെ ഗ്രാമങ്ങള്‍ റോഡിനു ഇരു വശവും ഉള്ളിലേക്കാണ്.. എന്ന് വച്ചാല്‍, ബസ് പോകുന്ന റോഡുണ്ടല്ലോ, അതില്‍ ഇടയ്ക്ക് ഓരോ ബസ് സ്റ്റോപ്പ് കാണും.. ആ സ്റ്റോപ്പില്‍ ഇറങ്ങി ഉള്ളിലേക്ക് നടന്നാല്‍ ഗ്രാമം... ബസ് റൂട്ടില്‍ നിന്നും ഇടത്തോട്ടും വലത്തോട്ടും ഇങ്ങനെ കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ ആണ്.. അവിടേക്ക് ബസ് പോവില്ല. സ്വന്തം വണ്ടി പോകും. ബനദകൊപ്പയില് പകുതി വരെ ടാര്‍ ഇട്ടു കഴിഞ്ഞു ഇപ്പൊ.. ബാക്കി മണ്ണ് റോഡാണ്.. ഗ്രാമത്തിന്റെ ഒരു വശത്ത് വീടുകള്‍ ആണ് .. മറു വശത്ത് പറമ്പും..വീടുകള്‍ മതില് കെട്ടി തിരിച്ചിട്ടില്ല.. മാത്രവുമല്ല, വളരെ അടുത്തടുത്താണ് ഓരോ വീടും.. മിക്കവാറും വീടുകളുടെ ഒക്കെ ഓടുകളില്‍ നിന്നു വെള്ളം മറ്റേ വീട്ടിലെ ഓടിലേക്ക് വീഴും.. അത്ര അടുത്ത്.. വീട്ടിലെ ഉമ്മറത്ത്‌ നിന്നു നേരെ റോഡിലേക്ക്‌ ആണ് ഇറങ്ങുക.. മുന്‍വശത്ത് മിറ്റം ഉള്ള വീടുകള്‍ വളരെ കുറവാണ്... ഓരോ ഗ്രാമത്തിലും ആദ്യം ബ്രാഹ്മണരുടെ വീടുകള്‍ .. പിന്നെ അതില്‍ താഴ്ന്ന ജാതിക്കാരുടെ .. പിന്നെ അതിലും താഴ്ന്ന.... അങ്ങനെ അങ്ങനെ...
ബനദകൊപ്പയില് ഒരു സ്കൂളുണ്ട്... നാലാം ക്ലാസ് വരെ ഉള്ളത്.. ഏകാധ്യാപക വിദ്യാലയം.. അതിന് ശേഷം അടുത്ത ഗ്രാമത്തില്‍ പോണം...
ഗ്രാമത്തിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്തു, മെയിന്‍ റോഡില്‍ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. ബസ് സ്റ്റാന്റ് എന്നാണ് അവര്‍ വിളിക്കുക..

അവിടത്തെ ബസ്സ് സര്‍വീസ് ... അത് ഒരു ഒന്നൊന്നര സംഭവം ആണ്. ..

ബസിന്റെ പേരല്ല, സമയം പറഞ്ഞാണ്‌ ഓരോ ബസിനെയും കുറിക്കുന്നത്. ഏഴരയുടെ ബസ്, പത്തു മണി ബസ് എന്നിങ്ങനെ.....
ബസിന്റെ സമയം വളരെ കൃത്യം ആയിരിക്കും.. ഏഴരയുടെ ബസിനു പോകേണ്ടവര്‍ ഏഴേ കാലിനു കുളിക്കാന്‍ പോകണോ എന്നാലോചിക്കും...!!! കാരണം, അത് വരാന്‍ എട്ടു മണി ആവാനും മതി.. പത്തു മണി ബസും അങ്ങനെ തന്നെ.. അത് പത്തെ കാലിനു വരാം,പത്തരക്ക് വരാം, പതിനൊന്നിനും വരാം.. വരാതെയുമിരിക്കാം ..... വല്ലാതെ കൃത്യ നിഷ്ഠ കൂടി ഒമ്പതെ മുക്കാലിനും വരാം...!!!!
കുഞ്ഞി കുട്ടി പരാധീനങ്ങളെ കൂടാതെ ചക്ക, മാങ്ങ, പുളി ,ഒക്കെ കാണും... അതിന്റെ മീതെ ഒരു പരാതിയും കൂടാതെ ആള്‍ക്കാര്‍ ഇരുന്നോളും...
പിന്നെ ബസാണെന്ന് കരുതി മിണ്ടാതെ ഇരിക്കാനൊന്നും ആരെയും കിട്ടില്ല... എല്ലാ വര്‍ത്തമാനങ്ങളും അവിടെ കിട്ടും....മെല്ലെ സംസാരിക്കുക എന്നത് ജാതകത്തില്‍ ഇല്ലെന്നു തോന്നും കേട്ടാല്‍ .... ആദ്യമൊക്കെ വഴക്കാണെന്ന് കരുതിയിരുന്നു. ഇപ്പൊ ശീലമായി....

10 comments:

  1. രസമുണ്ട് വായിക്കാന്‍. കര്‍ണാടക വിശേഷങ്ങള്‍ തുടര്നും എഴുതുക. കര്‍ണാടകയോട് എനിക്ക് വലിയ ഇഷ്ടമാണ്. കുട്ടിക്കാലത്തിന്റെ കുറെ ഓര്‍മ്മകള്‍ അവിടത്തെതാണ്. ഉപ്പക്ക് കര്‍ണാടകയില്‍ കച്ച്ചവടമായിരുന്നു. ചിത്രദുര്ഗ ജില്ലയിലെ ദാവന്‍ഗരെയില്‍ . കുട്ടിക്കാലത്ത് അവിടെ പഠിച്ചിട്ടുണ്ട്.

    ReplyDelete
  2. എന്താ ഒന്നും എഴുതാത്തേ. ആളുകള്‍ വായിക്കുന്നുണ്ടാവും. പലരും കമന്റിടാതെ പോകും. അതൊന്നും കാര്യാക്കണ്ട. നിങ്ങളുടെ കുറിപ്പ് എനിക്കിഷ്ടമായി. ഇനിയും എഴുതൂ മടി പിടിച്ചിരിക്കാതെ.

    ReplyDelete
  3. nomad paranjapole vayichitt kamantitathe pokunnundavum oththiri per...ezhuthanam kootukari..namukkokke evitam swargamalle...ee boolokam..oruthanum prasidhikarikkan kollathava ennu parayillallo?

    ReplyDelete
  4. രസം പിടിച്ചു വരുന്നു....... ഞാന്‍ നേരത്തെ കണ്ടില്ലല്ലോ എന്നാ വിഷമതിലനിപ്പോള്‍........
    തുടരട്ടെ......... പോരട്ടെ ബാകിയും കൂടെ.........

    ReplyDelete
  5. വിശേഷങ്ങൾ വായിക്കയാണു, രസകരം, ജോഡി ഹൊസഹള്ളി എന്ന കുഗ്രാമത്തിൽ വിവാഹത്തിനു പോയപ്പോൽ എന്റെ അനുഭവം ഇതുതന്നെയായിരുന്നു.

    ReplyDelete
  6. ..
    ഗ്രാമ പഴയ ഓര്‍മ്മകള്‍ ഓര്‍മ്മ വരുന്നു..

    യാദൃശ്ചികമാണൊ അറിയില്ല, ഇവിടിപ്പൊ ഞാന്‍ കേള്‍ക്കുന്ന പാട്ട് പറയാം, എപ്പഴോ കിട്ടിയതാ..

    “രവിവര്‍മ്മനാ കുഞ്ചദാ കലേ ബലേ സാഗാദവോ
    കവികല്‍പ്പനേ കാണുവാന്‍..”
    ഇത് കന്നഡയാണൊ, തെലുങ്കാണൊ.., ആ‍ാ‍ാ‍ാ..!
    ..

    ReplyDelete
  7. രവിഭായ്.. താങ്കൾ അവസാനം പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.. ആ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!

    ഞാൻ കേട്ടിട്ടുള്ള കന്നടയിൽ ഇത് വരുന്നില്ല... തെലുഗു ആണോ ആവോ.. അതോ തുളുവോ? അന്വേഷിക്കട്ടെ ട്ടോ..പാട്ട് എവിടെ നിന്നു കിട്ടി? സിനിമാപ്പാട്ടാണോ ? വിശദാംശങ്ങൾ പറയാമോ? എന്താന്നു വച്ചാൽ എന്റെ അമ്മായമ്മേം നാത്തൂനും ഒക്കെ വരുന്നുണ്ട് ഈ ആഴ്ച്ച അവസാനം .. അവരോട് ചോദിക്കാം എന്ന് വച്ചിട്ടാ...

    ഹളെ കന്നട എന്ന് വിളിക്കുന്ന പഴയ കന്നട ഇന്നത്തെ കന്നടയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് . പഴയ പാട്ടുകളിൽ കാണുന്ന ഭാഷ അതാവാനും സാധ്യതയുണ്ട്.. ചോദിക്കട്ടെട്ടോ..

    ReplyDelete
  8. ..
    അമ്മായമ്മേം നാത്തൂനും വന്ന്വൊ??? പോയോ? ചോദിച്ച്വോ??
    ഇല്ലാല്ലെ, ഹും.. :D

    പാട്ട്
    download
    ചെയ്ത് കേട്ടോളൂ ട്ടൊ, നല്ല പാട്ടാണിത്. കന്നഡ തന്നെയാണ്. ഡോ.രാജ്കുമാര്‍ അഭിനയിച്ചത്.
    ..

    ReplyDelete