കുറെ നാളായി അല്ലേ കര്‍ണാടക വിശേഷങ്ങള്‍ ഒക്കെ പറഞ്ഞിട്ട്..? എന്നാ വരൂ .. അല്പം കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് പോകാം...
ഒരു കാപ്പീം കുടിക്കാം... നല്ല കര്‍ണാടക കാപ്പി... ഒന്നൂടെ കൃത്യമാക്കിയാല്‍ ബനദകൊപ്പ കാപ്പി... ഓ.. ഇതിലെന്താ ഇത്ര പുതുമ എന്നാണെങ്കില്‍ ഒന്നൂല്യ.. എന്നാ എനിക്കിത്തിരി പുതുമയൊക്കെ തോന്നീതാനും.. എന്നാപ്പിന്നെ നിങ്ങളോടൊക്കെ അതൊന്ന് പറഞ്ഞിരിക്കാം എന്നു വച്ചു... കാപ്പി ഇഷ്ടല്ല്യാത്തോര്‍ക്ക് ചായ ഇത്തിരി തരുംട്ടോ..
എനിക്ക് കാപ്പിയാണിഷ്ടം അന്നും ഇന്നും... ശ്വാസം മുട്ടിനു ഹോമിയോ മരുന്നു കഴിച്ചിരുന്ന കാലത്ത് നിരോധനം ഉണ്ടായിരുന്നോണ്ടാണാവോ? അല്ലെങ്കിലും അങ്ങനെയാണല്ലൊ, അരുത് എന്ന് പറയുന്നേനോട് തീര്‍ത്താ തീരാത്ത കൊതി..
അപ്പൊ പറഞ്ഞു വന്നത് എനിക്ക് പണ്ടേ കാപ്പിയാണിഷ്ടം.. കല്യാണം കഴിഞ്ഞ് ബനദകൊപ്പയില്‍ ചെല്ലുമ്പോള്‍ അവിടേം പൊതുവേ കാപ്പിയാണെന്നറിഞ്ഞ് ഞാന്‍ ഹാപ്പിയായി..ആദ്യത്തെ ദിവസങ്ങളിലൊന്നും കാപ്പിയുടെ പ്രത്യേകതകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.. മൊത്തത്തില്‍ പുതുമകളാണല്ലൊ..അതിന്റെ കൂട്ടത്തില്‍ ഇത് മുങ്ങിപ്പോയി..
പിന്നെ ശ്രദ്ധിക്കാനുള്ള കാരണം അവിടത്തെ- നിസ്സാരമെന്ന് അവര്‍ കരുതുന്ന- ഒരു കുഞ്ഞി ഫോര്‍മാലിറ്റിയാണ്.. അതായത്, നമ്മളിപ്പോ ചുമ്മാ നടക്കാനിറങ്ങുന്നു..പോകും വഴി കാണുന്ന ആള്‍ക്കാരോടൊക്കെ കുശലം പറച്ചിലുണ്ട്, വളരെ നല്ല കാര്യം.. ചെലപ്പോ അവര് നമ്മളെ വീട്ടിലേക്ക് ക്ഷണിക്കും, അതും കൊഴപ്പല്യ... ആദ്യത്തെ ഒന്ന് രണ്ട് കൊച്ചുവര്‍ത്താനങ്ങള്‍ക്ക് ശേഷം കോമണ്‍ ക്വസ്റ്റ്യന്‍.. “ ആശ്രിഗെ എന്ദ(ഏന്‍) മാഡലി?” കുടിക്കാന്‍ എന്താ വേണ്ടേന്ന്..
(ബാംഗ്ലൂരില്‍ താമസിച്ചതിന്റെ പേരില്‍ കന്നട പറഞ്ഞ് എന്നെ പേടിപ്പിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.. ഈ ബ്ലോഗില്‍ കാണുന്ന കന്നട നിങ്ങള്‍ക്കറിയുന്നതുമായി വ്യത്യാസം കാണും.. ദിസ് ഈസ് ഹവ്യക കന്നട.. മൈന്‍ഡ് ഇറ്റ്.. എന്നെ ഓടിക്കരുത്)
ഈ ആശ്രിഗെ എന്ന സംഭവം കുടിക്കുക എന്നതിന്റെ നേര്‍ കന്നടയല്ല.. ആശ്രെയാത്തു എന്ന് പറഞ്ഞാല്‍ ദാഹിച്ചു എന്ന്.(ശ്രെ ആണോ ശ്രി ആണോ എന്ന് ഇപ്പോഴും ഉറപ്പില്ല)..... അപ്പോ ആശ്രിഗെ എന്നവന്‍ ദാഹം മാറ്റാന്‍ എന്തു വേണം എന്ന്... ദാഹം ഉണ്ടാവണം എന്ന് നിര്‍ബന്ധമില്ല, ചോദ്യം അങ്ങനെയാണ്.... “കുഡിയക്കെ ഏന്‍ മാഡലി?” എന്നും ചോദിക്കാറുണ്ട്.. നമ്മളാണെങ്കില്‍ അപ്പോ വീട്ട്ന്ന് കാപ്പി കുടിച്ചിറങ്ങീട്ടല്ലേയുള്ളൂ.. ....ഏയ് ഒന്നും വേണ്ട എന്ന് പറയും..... ഉണ്ടാക്കാന്‍ പ്രയാസമില്ല എന്തു വേണമെന്ന് പറയൂ എന്ന് വീട്ടുകാര്‍.. ...വേണ്ടെന്നേ എന്ന് നമ്മള്‍..... ഇത്രയൊക്കെ ഇവിടെ എന്റെ വീട്ടിലും പതിവുണ്ട്....... അതിനു ശേഷമാണ് യഥാര്‍ത്ഥ നാടകം.. .....ആതിഥേയരുടെ നിര്‍ബന്ധവും നമ്മളുടെ നിരാസവും കട്ടക്ക് കട്ടക്ക് മുന്നേറും .. ....ഒടുവില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യും.. എന്നാപിന്നെ ‘ഒന്ദ് അര്‍ദ്ധ ലോട്ട കോഫി’ എന്ന്.. അവര്‍ സന്തോഷത്തോടെ കാപ്പിയുണ്ടാക്കി വരുന്നു, നമ്മള്‍ സന്തോഷത്തോടെ കുടിക്കുന്നു... ദോഷം പറയരുതല്ലോ അര്‍ദ്ധലോട്ട എന്നു പറഞ്ഞാല്‍ ഏതാണ്ട് അര്‍ദ്ധലോട്ട തന്നെയേ തരൂ... പിന്നെന്താ ഇതിലിത്ര കുഴപ്പം? എന്തിനാ ഞാന്‍ നാടകം എന്ന് പറഞ്ഞേ ന്നാണോ? ആ.. അതല്ലേ രസം.. ഈ ചോദ്യോത്തര പംക്തി നമ്മള്‍ എത്ര വീട്ടില്‍ കേറുന്നോ അത്രേം വീട്ടില്‍ അരങ്ങേറും !! എല്ലാ സ്ഥലത്തുന്നും കുടിച്ചേ പറ്റൂ.. ദാ തൊട്ടപ്പറത്ത്ന്ന് കുടിച്ചതാ, വയറ്റില്‍ തീരെ സ്ഥലല്യ, ഇതൊന്നും അവിടെ നടപ്പില്ല.. ഇനീപ്പോ കാപ്പീം ചായേം ഒന്നും കുടിക്കില്ല്യാന്ന് പറഞ്ഞ് രക്ഷപ്പെടാം ന്ന് വച്ചാലോ, അപ്പോ ദാ വരുന്നു ‘കഷായ’ എന്ന് പേരുള്ള ഒരൈറ്റം. പേര് കഷായമെന്നാണെങ്കിലും കയ്പല്ലാട്ടോ.. പാലുംവെള്ളത്തില്‍ അല്പം ചുക്കും ജീരകവും ടൈപ്പ് സാധനങ്ങള്‍ ഒക്കെ കലര്‍ത്തിയ ഒന്നാണ്.. മധുരം തന്നെ.. ചുക്കുകാപ്പിയില്‍ പാലൊഴിച്ച മോഡല്‍ ഒന്ന്.. വയറിന് ബെസ്റ്റാത്രെ... (വയറുണ്ടാവാനല്ല, ദഹനം ഇത്യാദി..)
അയ്യോ മറന്നു.. ഇതിനെ നാടകം എന്ന് ഞാന്‍ പറയാന്‍ കാരണം അതല്ല.. നമ്മളിപ്പോ നമ്മുടെ വീട്ട്ന്ന് കാപ്പി കുടിക്കാണ്ടാണ് ഇറങ്ങിയേ ന്ന് വക്കൂ.. ന്നാലും ചെല്ലുന്ന വീട്ടില്‍ അവര്‍ ചോദിക്കുമ്പോ കാപ്പി കുടിച്ചില്ലെന്നോ വേണമെന്നോ പറയാന്‍ പാടില്യ.. എന്താ ഉണ്ടാക്കണ്ടേ ന്ന് ചോദിച്ചാല്‍ ഒന്നും വേണ്ടെന്നേ പറയാവൂ.. അവര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം അവര്‍ക്കു വേണ്ടി എന്ന മട്ടില്‍ കുടിക്കുക...ഇതേ കാര്യം ഊണിനും ബാധകമാകുന്നു.... ആനയെ തിന്നാനുള്ള വിശപ്പുണ്ടായാലും വേണ്ടാ വേണ്ടാ ന്നേ പറയാവൂ...
മറ്റൊന്ന്, അവര്‍ കാപ്പിയും ചിലപ്പോ എന്തെങ്കിലും പലഹാരവും ആയി വരുമ്പോ ‘ എന്തിനാ ഇത്രയും കഷ്ടപ്പെട്ടേ, ഇതൊന്നും വേണ്ടീരുന്നില്ലല്ലൊ’ എന്ന് പറയണം.. കഴിച്ചു കഴിഞ്ഞാല്‍ അഭിപ്രായം പറയണം.. ( നല്ലതാണെന്നല്ലാതെ പറയാന്‍ പറ്റുമോ?).. എനിക്കീ അഭിപ്രായം പറയല്‍ തീരെ പരിചയമില്ലാര്‍ന്നു.. ആദ്യമൊക്കെ അതോണ്ട് അല്പം അപകടം പറ്റീട്ടുണ്ട്.. ‘ഒന്നും ഇഷ്ടപ്പെട്ടുകാണില്ല അല്ലേ’ എന്ന ചോദ്യം കേള്‍ക്കുമ്പോഴാ ‘ നന്നായിട്ടുണ്ട്’ എന്ന് പറയാന്‍ ഓര്‍ക്കുക...ഇപ്പോ പഠിച്ചു...
അപ്പോ ഫോര്‍മാലിറ്റികളൊക്കെ പഠിച്ചല്ലോ? എന്നാ നമുക്കിനി ശരിക്കും കാപ്പി കുടിക്കാം...
പറഞ്ഞല്ലോ, അവിടെ അരഗ്ലാസ് കാപ്പി എന്ന് പറഞ്ഞാല്‍ അരഗ്ലാസ് തന്നെ തന്നോളും ന്ന്.. അത് നമ്മള്‍ പറഞ്ഞോണ്ടല്ല.. അവിടെ പൊതുവേ അളവ് കുറച്ചാ കുടിക്കുക... കാഫിലോട്ട എന്ന ഒരു തരം ഗ്ലാസ് തന്നെയുണ്ട്... നമ്മുടെ വലിയ ഗ്ലാസിന്റെ പകുതിയോളം മാത്രം വലുപ്പം.. ആ ഗ്ലാസില്‍ത്തന്നെ പകുതിയോ മുക്കാലോ ആണ് അവര്‍ സാധാരണ കുടിക്കാറ്.. ആദ്യമൊക്കെ എനിക്ക് ഇത് കുറച്ച് പോരായ്ക തോന്നിയിരുന്നു.. മനസില്‍.. എന്നാല്‍ അധികം കുടിക്കാം ന്ന് വച്ചാലോ പറ്റുന്നൂല്യ... കാരണം എന്താന്നറിയോ? അത് നല്ല വെട്ട്യാ മുറിയാത്ത കാപ്പിയാ.. പാലില്‍ നേരെ കട്ടിഡിക്കോഷന്‍ ഒഴിച്ച് ഉണ്ടാക്കുന്നത്.. വെറും പാലല്ല, എരുമപ്പാല്... എരുമപ്പാല് ഒടുക്കത്തെ കട്ടിയാ.. ഇരട്ടി വെള്ളം ഒഴിച്ചാലും ‘എന്നോടോ’ന്നും ചോദിച്ച് ഇരിക്കും... അതോണ്ട് അധികം കുടിക്കാന്‍ പറ്റില്യ.. ഞാനാണെങ്കി ഇവടെ ആകെ കിട്ടുന്ന, വെള്ളം ചേര്‍ത്ത, പശൂംപാലില് പിന്നേം വെള്ളം ചേര്‍ത്ത് തിളപ്പിച്ച്, രണ്ടാമതും പറ്റിയാല്‍ മൂന്നാമതും വെള്ളമൊഴിച്ച ഡിക്കോഷനും കലര്‍ത്തി സൂപര്‍ലേഡി കാപ്പി ഒരു മുട്ടന്‍ ഗ്ലാസില്‍ കുടിക്കുന്നയാളും.. എനിക്കവിടത്തെ സിസ്റ്റം അഡ്ജസ്റ്റ് ആവാന്‍ ഇത്തിരി സമയം എടുത്തു.. ന്നാലും ഓക്കെ.. നല്ല സൂപ്പര്‍ കാപ്പിയല്ലേ...
(എന്ത് സൂപ്പര്‍ കാപ്പി ആയാലും രണ്ട് വീട്ടില്‍ കൂടുതല്‍ കേറാന്‍ വയ്യാട്ടൊ...)
വെള്ളം ചേര്‍ത്തും കാപ്പി ഉണ്ടാക്കും.. അത് ബ്രേക്ഫാസ്റ്റ്, അല്ലെങ്കി വൈകീട്ട് പലഹാരം എന്നിവയുടെ കൂടെ... വെള്ളം ചേര്‍ത്ത് അവിടെ ഉണ്ടാക്കുന്ന കാപ്പിയും നമ്മുടെ കാപ്പിയേക്കാള്‍ കട്ടിയാ.. എരുമപ്പാലിന്റെ ഗുണമേ........!!(ഈ കാപ്പിക്ക് തിണ്ടികാഫി എന്നാ പേര്.. തിണ്ടി എന്നാല്‍ ചെറുകിട ഭക്ഷണം... ബ്രേക്ഫാസ്റ്റ്, ഈവനിംഗ് സ്നാക്സ് ഒക്കെ പെടും..)
ആ.. ചായക്കാരൊന്നും പിണങ്ങണ്ട... ലേശം ചായേം ഉണ്ട്... പക്ഷേ സത്യം പറയാലോ അവര്‍ക്ക് ചായേണ്ടാക്കാന്‍ അറിഞ്ഞൂടാന്നാണ് എന്റെ വിദഗ്ദ്ധാഭിപ്രായം.. ഇത് ആ വീട്ടിലെ (അല്പസ്വല്പം ബന്ധുവീടുകളിലേം) കാര്യം മാത്രാണ് ട്ടോ.. കര്‍ണാടകയെ മൊത്തം അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല..(ഇതിന്റെ അര്‍ഥം ബനദകൊപ്പക്കാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നല്ല..ഹൊ!ദുഷ്ടത്തരമേ ചിന്തിക്കൂ ല്ലേ?)
. ചായ ണ്ടാകാന്‍ അറിഞ്ഞൂടാന്ന് പറയാന്‍ കാരണം ഒരു പക്ഷേ ഞാനതിനെ ഇവിടത്തെ മേയ്ക്കിംഗുമായി തട്ടിച്ചു നോക്കുന്നോണ്ടാവും ട്ടോ.. അവിടെയാണ്ച്ചാ പണിക്കുവരുന്ന ആള്‍ക്കാര് മാത്രാ ചായ കുടിക്കുക.. അവര്‍ക്കുള്ളതല്ലേ എന്ന അലംഭാവം കുറച്ചൊക്കെ ഇല്ലേന്നൊരു സംശയം.. പിന്നെ ഉണ്ടാക്കുന്നയാള്‍ക്ക് ചായ പ്രിയമല്ലാത്തതിനാല്‍ അതിന്റെ ടേസ്റ്റിനെപ്പറ്റി ഒരു ധാരണേം ഇല്യ... കുറേ വെള്ളോം പൊടീം ഇട്ട് തിളപ്പിക്കും...പൊടി എന്നു പറഞ്ഞാ കുറച്ചൊന്നുമല്ല...മാത്രോമല്ല കുറേ നേരം തിളപ്പിക്ക്യേം ചെയ്യും.. ചായ ഇങ്ങനെ ചൊക ചൊകാന്ന് ഇരിക്കണം.. പൊടീടെ ചവര്‍പ്പും വരും...പാലും പഞ്ചസാരയും ഇടും ട്ടോ.. കട്ടന്‍കാപ്പി,കട്ടന്‍ചായ ഇതൊന്നും കേട്ടിട്ടും കൂടി ഇല്യ അവടെ...
അപ്പോ അങ്ങനെ..കാപ്പീം കുടിച്ചു ചായേം കുടിച്ചു.... ഇനി?
കാപ്പിയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അനുഭവങ്ങള്‍ കൂടി ആവാം ല്ലേ?
ഒന്ന്, അച്ചൂന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചുണ്ടായതാ...അവന്റെ പിറന്നാള്‍ അവിടെ വച്ചായിരുന്നു.. എന്തോ പൂജയൊക്കെ ഉണ്ടാര്‍ന്നു...ഇവടന്ന് ബന്ധുക്കള്‍ കുറച്ചു പേര് വന്നിരുന്നു..ഒരു പത്തിരുപത്തിനാലു പേര്‍.. .. അവര്‍ക്ക് ഈ കുഞ്ഞിലോട്ട കാപ്പി തീരെ പോരാതെ വന്നു... ചിലര്‍ക്കൊക്കെ രാവിലെ ഒരു മൊന്ത കാപ്പി കുടിച്ചാലേ അത്യാവശ്യസംഭവങ്ങള്‍ ഒക്കെ നടക്കൂ.. അപ്പോ അവര്‍ ഈ കുഞ്ഞിക്കാപ്പികൊണ്ട് എന്തു ചെയ്യാനാ? നാച്വറലി അവര്‍ എന്നെ ആശ്രയിക്കും.. ഞാന്‍ ഒരു ട്രിപ് കാപ്പി കൂടി എത്തിക്കും.. പിറന്നാള്‍ ദിവസം അവിടത്തെ ബന്ധുക്കള്‍ കൂടി വന്നിരുന്നു.. എനിക്ക് പൂജേടേം മറ്റും തിരക്കുള്ളതിനാല്‍(എന്നു വച്ചാല്‍ ഒന്നും മനസിലാവാതെ ചുമ്മാതിരിക്കല്‍) എന്റെ ബന്ധുക്കളുടെ കാര്യം നോക്കാന്‍ ഞാന്‍ പേരക്കുട്ടിസ്ഥാനത്തുള്ള മഹേഷിനെ ഏല്‍പ്പിച്ചു..(എന്റെ പ്രായമാണ് മഹേഷിന്.. പക്ഷേ,ഏട്ടന്റെ മൂത്ത ചേച്ചീടെ പേരക്കുട്ടിയാണ്.. അപ്പോ സ്ഥാനം കൊണ്ട് ഞാന്‍ അവന് മുത്തശ്ശി !!) മഹേഷ് എപ്പോ കാപ്പി കൊണ്ടുവന്നാലും നമ്മുടെ ആള്‍ക്കാര്‍ വാങ്ങിക്കുടിക്കും.. കുറച്ചുകഴിഞ്ഞപ്പോ മഹേഷ് എന്റെടുത്തുവന്ന് പറഞ്ഞു “നിങ്ങടെ ആള്‍ക്കാര്‍ക്ക് നാളെ മൂത്രമൊഴിക്കാന്‍ പറ്റില്ലാട്ടോ.. ഉരിമൂത്രം തുടങ്ങും” എന്ന്.. ഉരിമൂത്രം എന്നത് ഒരു തരം യൂറിനറി ഇന്‍ഫെക്ഷനാണ്.. ഉരി എന്നാല്‍ നീറല്‍, വേദന എന്നൊക്കെയാണ് അര്‍ഥം... ഇങ്ങനെ പറയാന്‍ കാരണം കാപ്പി ചൂടാണ് എന്നാണ് അവരുടെ വിശ്വാസം എന്നതാ.... ചായ തണുപ്പ്.. എന്തടിസ്ഥാനത്തിലാന്നറിയില്ല ഈ പറച്ചില്‍.. എന്തായാലും കാപ്പികുടി പരിഹസിക്കാനുള്ള വകുപ്പായി മാറും എന്ന് ഉറപ്പായപ്പോ ഞാന്‍ മഹേഷിനോട് പറഞ്ഞു “എന്റെ ആള്‍ക്കാര്‍ നിങ്ങളെ കളിയാക്കുന്നു, ആകെക്കൂടി ഇത്തിരിയുള്ള ഗ്ലാസിലാ കാപ്പി കൊണ്ടുവരുന്നേ, അതും പകുതിയേ തരുന്നുള്ളൂ എന്ന്”.... മഹേഷ് ചിരിച്ചോണ്ട് വീണ്ടും കാപ്പിയെടുക്കാന്‍ പോയി...
അടുത്തത് ഒരു തരം കാര്‍ട്ടൂണ്‍ മോഡല്‍ സംഭവമാ.. ഏതാണ്ടിതുപോലൊന്ന് വേറൊരു ബ്ലോഗറും എഴുതിക്കണ്ടു..ഓര്‍മക്കേടിനു മാപ്പ്..
ഞങ്ങള്‍-എന്ന് വച്ചാല്‍ ഞാനും ഏട്ടനും ഒരിക്കല്‍ ബനദകൊപ്പയില്‍നിന്ന് ബാംഗ്ലൂര്‍ക്ക് പോവുകയാര്‍ന്നു.. അന്ന് പാപ്പുപോലും ജനിച്ചിട്ടില്ല.. അപ്പോ കല്യാണം കഴിഞ്ഞ ആദ്യ കൊല്ലം.... ബാംഗ്ലൂര്‍-സാഗര ബസ് ചായ, ഊണ് തുടങ്ങിയവക്കൊക്കെ സ്ഥിരം സ്ഥലങ്ങളിലാ നിര്‍ത്തുക..(അതിപ്പൊ ഏത് ലോംഗ് റൂട്ട് ബസും അങ്ങനെതന്നെ ആവും ല്ലേ?) അങ്ങനെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്ന ബസ് ചായ, കാപ്പി ആദിയായവക്കു നിര്‍ത്തിയപ്പോ ഏട്ടന്‍ പറഞ്ഞു “ദാ, ഈ ഹോട്ടലിലെ സപ്ലൈ ശ്രദ്ധിച്ചോട്ടോ”ന്ന്.. ഒരു വാണിംഗും.. ‘കാപ്പി കുടിക്കുമ്പോ ഗ്ലാസ് വായ്ക്കുള്ളില്‍ പോകാതെ നോക്കണം’ന്ന് .. കൂട്ടിപ്പറഞ്ഞതാവുംന്നാ ഞാന്‍ കരുതിയേ.. ഏയ്. ഒട്ടും അല്ല !! ശരിക്കും അത്ര ചെറിയ ഗ്ലാസ്.. ഒരു കവിള്‍ കാപ്പിയില്‍ കൂടുതല്‍ കൊള്ളില്ല, തീര്‍ച്ച... !!
അതിനേക്കാല്‍ രസകരമായത് സപ്ലൈ തന്നെ.. ഒരാള്‍ വന്ന് ഓര്‍ഡറെടുത്തു.. ‘എരഡുകോഫി’ ..തിരിഞ്ഞു നടക്കുമ്പോ അകത്തേക്ക് വിളിച്ചുപറഞ്ഞു..’എരഡു കോഫീ....’എന്നിട്ട് കൂളായി അകത്തേക്കുപോയി കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു ...! അതേന്നേ.. അയാള്‍ തന്നെ... ..
കഴിഞ്ഞില്ല... കാപ്പികുടി കഴിഞ്ഞപ്പോ പൈസ കൊടുക്കാന്‍ കൌണ്ടറിലും ഇയാള്‍ തന്നെ !! എന്തോ ഭാഗ്യത്തിന് കൌണ്ടറിലേക്ക് നോക്കി “എരഡു കോഫി, ഹത്തുറുപ്പായ്” എന്നു പറഞ്ഞില്ല..!!
ശ്ശോ.. കാപ്പി കുടിച്ചിരുന്ന് നേരം പോയി.. പിള്ളേര് സ്കൂളീന്ന് വരാറായി.. എന്നാ ഞാനങ്ങോട്ട്..?
ബനദകൊപ്പയില്‍ കാപ്പി കുരു കൊണ്ടോയി പൊടിപ്പിക്ക്യാണ്.. 60%കാപ്പി, 40% ചിക്കറി... നല്ല മണാണ് അത് പൊടിപ്പിച്ചു വരുമ്പോ...
ReplyDeleteഇവിടെ കിട്ടുന്ന പൊടികളില്‍ മിസ്റ്റര്‍ ബീന്‍ ആ അളവാണ് ...ഇപ്പോ ആ പൊടികൊണ്ട് ഞാനും അത്യാവശ്യം നല്ല കാപ്പി ഉണ്ടാക്കും.. ചില പൊടിക്കയ്കള്‍ ഉണ്ട്.. പിന്നെ പറഞ്ഞു തരാംട്ടോ..
കാപ്പിക്കഥ വരട്ടെ, എനിക്കിഷ്ടായി. ഞാൻ കാപ്പി മാത്രം കുടിച്ച് വളർന്നവളാണ്. ഇപ്പോഴും എനിയ്ക്ക് ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള മണങ്ങളിലൊന്ന് കാപ്പിയുടേതാണ്.
ReplyDeleteനല്ല കാപ്പിയുണ്ടാക്കുന്ന പൊടിക്കൈകൾക്ക് കാത്തിരിയ്ക്കുന്നു.
കാപ്പി പോലെ നല്ല എഴുത്താണ് കേട്ടോ.
“കുഡിയക്കെ ഏന്‍ മാഡലി?”
ReplyDeleteകർണ്ണാടക വിശേഷങ്ങൾ രസകരമായി.
കുറച്ച് കന്നഡയും പഠിച്ചു.
നല്ല രസകരമായി കാപ്പിക്കഥ, കാപ്പിക്കടക്കാരന്റെ ദശാവതാരങ്ങള്‍, കര്‍ണ്ണാടകയില്‍ രസകരമായി എനിക്ക് തോന്നിയ ഒരു കാപ്പിക്കാര്യം 'മൂറില്‍ അയ്തു കാപ്പി' എന്നൊക്കെ ഷെയര്‍ ചെയ്തു കുടിക്കുന്നതാണ്‍.
ReplyDelete"Mandige thindi en bekku?"
ReplyDeleteif u come to my village women will ask you like this only. (This is not Bangalore kannada)
ഓ...എനിക്കുമുണ്ടൊരു ഹസന്‍ (കര്‍ണാടക) കാപ്പി കഥ...ആ ..എന്നെങ്കിലും പറയാം ....സസ്നേഹം
ReplyDeleteഒരു കാപ്പി കുടിച്ച സുഖം കിട്ടി കേട്ടോ, വായിച്ചു കഴിഞ്ഞപ്പോള്‍..
ReplyDeleteനല്ല ഫില്‍റ്റര്‍ കോഫി എന്റെയും ഒരു വീക്നെസ് ആണ്.
ഞാൻ മൂന്നരക്കൊല്ലം കർണാടകയിലായിരുന്നു.
ReplyDeleteആ കഥകൾ ഒന്നെഴുതണം!
പൊതുവേ ആചാരമര്യാദകളും, പരസ്പരം പുകഴ്ത്തലും,വീമ്പുപറച്ചിലും കൂടുതലാണവിടെ.
(ഈ ഹവ്യക് കന്നഡ കുരച്ചു കേട്ടിട്ടുണ്ട്, ബ്രാഹ്മണസുഹൃത്തുക്കളിൽ നിന്ന്)
ആശംസകൾ!
നന്നായെഴുതി എന്നു പറയാൻ മറന്നു!
ReplyDeleteആഹാ.. കുറച്ചു പേരെങ്കിലും കാപ്പി ചൂടോടെ കുടിച്ചല്ലോ.. സന്തോഷം...
ReplyDeleteഎച്മുക്കുട്ടീ.. നന്ദി.. കാപ്പി പോലെ നല്ല എഴുത്ത് എന്നതിനു പ്രത്യേകിച്ചും.. കാപ്പി ഉണ്ടാക്കുമ്പോ അത്ര വലിയ പൊടിക്കയ്കൾ ഒന്നുമല്ല, ചില ഉഡായ്പ്പു വിദ്യകൾ.. എന്താന്ന് വച്ചാല്, ഇപ്പോ എന്റെ വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഫിൽറ്റർ കാപ്പി എങ്ങനെയാന്ന് വച്ചാല്, ഡിക്കോഷൻ ഇട്ടുവക്കും, പാലു തിളപ്പിക്കും, കാപ്പി ഉണ്ടാക്കാറക്കുമ്പോ വെള്ളം തിളപ്പിക്കും, പാലിൽ ഡിക്കോഷനും വെള്ളവും പഞ്ചസാരയും ചേർക്കും, ആറ്റും..കാപ്പി റെഡി.. ഈ ഡിക്കോ ഒറ്റത്തവണ അല്ല ഇടുകയുള്ളൂ.. പക്ഷേ, രണ്ടാം വട്ടം മൂന്നാംവട്ടം ഒക്കെ വെള്ളം ഒഴിച്ച ഡിക്കോ കട്ടി കുറഞ്ഞ് സ്വാദും പോയ ഒന്നാവും..
അവിടെയാണ് എന്റെ ഒന്നാം പൊടിക്കൈ വരുന്നത്.. ഒന്നാംവട്ടം വെള്ളം തിളപ്പിച്ച് കട്ടി ഡിക്കോ നിർമിക്കുന്നു, അതിനെ ഒരു പാത്രത്തിലേക്കു മാറ്റുന്നു, വീണ്ടും തിളച്ച വെള്ളമൊഴിക്കുന്നു, ഒന്നാം ഡിക്കോയോട് മിക്സ് ചെയ്യുന്നു, പൊടിയുടെ അളവനുസരിച്ച് അനുവദിച്ചാൽ മൂന്നാം വട്ടവും വെള്ളമൊഴിച്ച് അതും മിക്സ് ചെയ്യുന്നു.. ഇതെല്ലാം കൂടി ചുമ്മാ പുറത്തിരുന്നാൽ കേറ്റുവരും എന്ന് അനുഭവം ഗുരു ആയതിനാൽ ഫ്രിഡ്ജിലേക്ക് ട്രാൻസ്ഫർ കൊടുക്കുന്നു..ആവശ്യത്തിന് എടുത്തുപയോഗിക്കുന്നു..
നെയ്യപ്പം തിന്നാൽ മാത്രല്ല, ഇങ്ങനെ ചെയ്താലും രണ്ടുണ്ട് കാര്യം.. ഒന്ന് ഒരേ കട്ടിയിൽ ഡിക്കോ റെഡി ..മാത്രല്ല, ഒരാഴ്ചവരെ ഇദ്ദേഹം കേടാവില്ല.. ഒന്നരാടൻ ഒന്നരാടൻ ഡിക്കോയെ മാറ്റണ്ട.. !ആനമടിച്ചികൾക്ക്(എന്നെപ്പോലെ) ആനന്ദം..!
അടുത്ത ഉഡായ്പ്പ്.. ഡിക്കോച്ചേട്ടനെ പറ്റിച്ചുവെള്ളം ചേർത്തല്ലോ.. അതു പോലെ, പാലിനേയും പറ്റിക്കുക.. എന്നു വച്ചാൽ, പാൽ തിളപ്പിക്കുമ്പോ കുറച്ചു നല്ലോണം വെള്ളം ചേർക്കുക...(പാൽ കുടിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ ഇത് ചെയ്യരുത് ട്ടോ) അങ്ങനെ വെള്ളം ചെർത്ത പാൽ നല്ലോണം തിളച്ചാൽ അതിലേക്ക് നേരത്തെതന്നെ ഉഡായ്പ്പിൽ ഉണ്ടാക്കിയ ഡിക്കോ ചേർക്കുക.. നോ വെള്ളം പിന്നീട്...
ഇതിലെന്താ ഇത്ര വ്യത്യാസം, ഇതിൽ പാലിൽ വെള്ളം ചേർത്ത് തിളപ്പിക്കുന്നു, മറ്റേത് വെള്ളം തിളപ്പിച്ച് പാലിൽ ചേർക്കുന്നു.. അത്രയല്ലേയുള്ളൂ..എന്നാണോ? അല്ല അത്രയല്ല,എന്നാണ് എന്റെ അനുഭവം... സ്വാദ് നല്ലവണ്ണം വ്യത്യാസം തോന്നി..നിങ്ങൾ നോക്കീട്ട് പറയൂ..(വെള്ളത്തിന്റെ അളവു കൂടീട്ട് എന്നെ കുറ്റം പറയരുത്.. ഏതു പണീലും കോമൺസെൻസ് എന്ന സാധനം അത്യന്താപേക്ഷിതമാണ്)
ചായ സ്ഥിരം ഉണ്ടാക്കുന്നോർക്ക് കൃത്യായിട്ട് മനസിലാവും..തിളച്ച വെള്ളത്തിൽ പൊടിയിടുന്ന ചായയും, പാലുംവെള്ളം തിളപ്പിച്ച് അതിൽ പൊടിയിടുന്ന ചായയും എത്ര വ്യത്യസ്തമാണെന്ന്...
അലിഭായ്.. നന്ദി.. കന്നട ഇങ്ങനെ കുറേശ്ശെ കുറേശ്ശെ പഠിക്കാം നമുക്കൊന്നിച്ച്...
ശ്രീനാഥൻ...നന്ദി.. മൂറിൽ അയ്തു കാപ്പി എന്ന് ഷെയർ ചെയ്യാണൊ? എന്റമ്മോ അല്ലെങ്കിലേ കുറച്ചേയുള്ളൂ.. അതും ഷെയറിടാനോ? അയ്തിൽ എരഡോ മൂറൊ ആണെങ്കിൽ ഞാൻ റെഡി..
പാവം ഞാനേ.. മൻഡിഗെ എന്നാണോ ആദ്യവാക്ക്? എന്താ അർഥം? അത് ബാംഗ്ലൂർകന്നട അല്ലെന്ന് മനസിലായിരുന്നു... ഇഫ് യൂ കം റ്റൊ മൈ വില്ലേജ്... വിച്ച് ഇസ്സ് ദാറ്റ്?
യാത്രികാ.. വരൂ.. വിശേഷങ്ങൾ പങ്കുവക്കൂ
ഇന്ദുലേഖാ... കാപ്പികുടിച്ച സുഖത്തിനു നന്ദി... ഫിൽറ്റർ കോഫിയുടെ മുകളിൽ അല്പം ബ്രൂ ഇൻസ്റ്റന്റ് പൊടി (ഒരു നുള്ള്) വിതറി നോക്കൂ... സൂപ്പറാ....
ജയൻ... എഴുതൂ.. എഴുതൂ.. ഞാനും വായിക്കട്ടെ.. മറ്റു കർണാടക വിശേഷങ്ങൾ...
എനിക്കാ ഫോർമാലിറ്റികളോട് തീരെ യോജിപ്പില്ല.. ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു.. ഇപ്പോ എന്റടുത്ത് ഫോർമാലിറ്റി വേണ്ടാ എന്ന് നേരെ അങ്ങു പറയും.. മാറ്റങ്ങൾ ആവശ്യമാണെന്നും...
നന്ദി..മറന്നെങ്കിലും ഓർത്തുവന്ന് വീണ്ടും പറഞ്ഞല്ലോ.. സന്തോഷം..
ithu nanaayi. enikku pothuve mattulla naadukalile jeevitha reethikale kurichu (otta vaakkil paranjal - culture) manassilaakkaan peruthishtamaanu. athu kondu prathyekichum - ithishtapettu. Ammachi chila cultural subtleties, nannaayittu explain cheythu.
ReplyDelete..
ReplyDeleteഎന്നാപ്പിന്നെ ഒരു ജുഗ്ഗ് ഗാപ്പി പോന്നോട്ടെ, ശ്ശൊ, ആ സ്ലാംഗ്, ഐ മീന്‍ ചുക്ക് കാപ്പി..
വായനക്കാരെ മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കണം ;)എഴുത്ത് ഒന്ന് ദീര്‍ഘിച്ച പോലെ തോന്നി, അതീ പേജ് സെറ്റപ്പ് കാരണമായിരിക്കാം..
എന്നിരുന്നാലും ഞാന്‍ വായിച്ചു മുഴുവന്‍, അത് വേറെ കാര്യം..
ആശംസകള്‍
..
ആദ്യം തന്നെ എന്റെ മുമ്പത്തെ കമന്റിലെ സ്പെല്ലിംഗ് മിസ്റ്റേക്കിന് എനിക്ക് നാണക്കേടുണ്ടെന്ന വിവരം അറിയിച്ചുകൊള്ളുന്നു... വേഗം കൂടിയപ്പോ വന്ന പ്രശ്നമാ..
ReplyDeleteരാജേഷ്.. നന്ദി... അവിടത്തേയും ഇവിടത്തേയും കൾചറൽ ഡിഫറൻസ് ആണ് ഞാൻ കാണാൻ ശ്രമിക്കുന്നത്.. ജീവിതം തന്നെ കൾചറൽ സ്റ്റഡി ആവുന്നു എന്നും പറയാം (ഒരു ഗമയ്ക്ക്).
രവീ... അവിടെ ഇതുവരെയും ചുക്കുകാപ്പി ഞാൻ കണ്ടിട്ടില്ല ട്ടോ.. ‘കഷായ’ പരീക്ഷിക്കുന്നോ? വായനക്കാരെ മുഴുവൻ വായിക്കാൻ പ്രേരിപ്പിക്കണം എന്നു പറഞ്ഞാൽ ഈ എഴുത്തു രീതി പോര എന്നർഥം.. വിമർശനം മനസിൽ വച്ച് ശ്രമിക്കുന്നതാണ്.. (എന്റെ കഴിവിനൊരു പരിധിയില്ലേ ചങ്ങാതീ?) എന്നാലും വായിച്ചേന് വലിയ ഒരു നന്ദി...
"mandikk " enn malayaaLam!!!
ReplyDeletethamaasayum paranju koTukkuka...ha...ha...ha
കാപ്പി കുടിച്ചിട്ടില്ലെങ്കിൽ അവർ തല്ലിൂടിപ്പിക്കുമോ...?.
ReplyDeleteഅനുഭവങ്ങൾ പങ്കുവെച്ചതിന് നന്ദി.
..
ReplyDeleteഎന്നു പറഞ്ഞാൽ ഈ എഴുത്തു രീതി പോര എന്നർഥം..
പോരെന്ന് തോന്നിയിരുനെങ്കിലെപ്പൊ മറുമൊഴിക്കതെ ഞാന്‍ പോയേനെ, ഈ ടെംപ്ലേറ്റ് മാറ്റിയാല്‍ മതി :)
അപ്പൊ ഒന്നൂടെ വൃത്തിയാവും, നീളന്‍ പോസ്റ്റുകള്‍ ഒന്ന് ചെറുതാവും.
അല്ലാതെ എഴുത്ത് പോരെന്ന് ഉദ്ദേശിച്ചിട്ടില്ലേ...യ്.
എഴുത്തിനെ വിമര്‍ശിക്കാന്‍ നുമ്മ ആരുമല്ലാട്ടൊ :)
..
ഇവിടെ ഒരു തമിശ്യം ചോയ്ച്ചിട്ടുണ്ട്, അത് സ്ഥിരീകരിച്ചാല്‍, ഒരു “കാഷായ“ ആവാം, കാഷായ വളരെ വളരെ നന്നായിട്ടുണ്ടെന്നും പറയാം :)
ReplyDelete..
പുവർ മീ.. :)
ReplyDeleteയൂസുഫ്.. എനിക്കത് തല്ലിക്കുടിപ്പിക്കുന്ന പോലെ തന്നെയാണ് അനുഭവപ്പെടാറ്.. നന്ദി
രവീ..ടെമ്പ്ലേറ്റ് മാറ്റാൻ ശ്രമിക്കും... ഫോട്ടോ ഉടൻ തന്നെ മാറ്റുന്നതാണ്.. റെഡിയായി വരുന്നു..
മറ്റേ പോസ്റ്റിലെ തംശ്യത്തിന് മറുകുറി ഇട്ടിട്ടുണ്ട്.. കാഷായത്തിനുള്ള അവസ്ഥയിലായോ? ഞാനേതായാലും ആയിട്ടില്ല.. കഷായ പരീക്ഷിക്കാം..
എഴുത്തു രീതി പോരെന്ന് പറയാൻ ആർക്കും അവകാശമുണ്ട്.. വായനക്കാർക്കു തന്നെയാണ് അവകാശം എന്ന് ഞാൻ വിശ്വസിക്കുന്നു... വിലിപ്പെട്ട അഭിപ്രായങ്ങൾക്കു നന്ദി..
:-)
ReplyDeleteഹോ! ഇതിനു പകരം ഒരു അറബിക്കാപ്പി ഉണ്ടാക്കി പകരം വീട്ടാന്‍ എനിക്കെന്നാ പറ്റുന്നത് ആവോ?
ReplyDeleteപോസ്റ്റ് രസായി ട്ടോ.
..
ReplyDeleteഎല്ലാല്‍ പോയെന്റെച്ചീ, കാഷായ ആകുവാന്‍ സമയമായീ :(
btw, ഇവിടെ ഒരു പോസ്റ്റ് ഉണ്ട്, ഒന്ന് വായിച്ചോളൂ, നിങ്ങള്‍ടെ രാജ്യത്തെപ്പറ്റിയാ,
പിന്നെ ആ പാട്ട് “രവിവര്‍മ്മനാ..” പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു, നോക്കിയോ ആവോ??
..
mathrubhoomiyil kandu..congds...
ReplyDeleteകാപ്പി വിശേഷങ്ങള്‍ ഉഗ്രന്‍ ചേച്ചി ..!!'
ReplyDeleteകുറെയൊക്കെ പ്രഹസനമാണെങ്കിലും അവരുടെ ആഥിത്യ മര്യാദകള്‍ നല്ല രസമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പിന്നെ ,കാപ്പി മാത്രമല്ല, തിണ്ടി ആയിറ്റംസും അളവില്‍ കുറവാണ് കര്‍ണാടകക്കാര് കഴിക്കുന്നത്.. ..
പിന്നെ അവലില്‍ പലതരം മസാല വാരിയിട്ടു ഒരു സംഭവം ഹോസ്റ്റലില്‍ ഉണ്ടാക്കിത്തരുമായിരുന്നു....ഹെന്റെ ദൈവമേ കുറച്ചൊന്നുമല്ല അത് ഞങ്ങളെ വെള്ളം കുടിപ്പിച്ചത്..
ചിലപോ, ഹോസ്റ്റല്‍ ഫുഡ് ആയതു കൊണ്ടാവാം അങ്ങിനെ.. ..!!
കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. ..!!
എന്റെ കാപ്പി പരീക്ഷണങ്ങൾ പച്ച പിടിച്ച സന്തോഷം അറിയിയ്ക്കുന്നു.
ReplyDeleteനിർദ്ദേശങ്ങൾക്ക് രൊമ്പ നന്റ്രി.
രാഹുൽ..:)
ReplyDeleteസ്മിതാ..അറബിക്കാപ്പിക്ക് കാത്തിരിക്കുന്നു..
രവീ..മറ്റേ പോസ്റ്റ് കണ്ടു.. കമന്റുകേം ചെയ്തു..
പിന്നെ അമ്മായമ്മേം ഒക്കെ വന്നപ്പോ ആകെ തിരക്കാർന്നു, മാത്രല്ല നാത്തൂനാര് രോഗിയും.. അതിന്റെടേല് പാട്ടുകാര്യം ചോദിക്കാൻ തോന്നീല്യ. ഇന്നലെ പാട്ട് ഡൌൺലോഡ് ചെയ്യാൻ നോക്കീട്ട് സിസ്റ്റത്തിന്റെ ഒടുക്കത്തെ സ്പീഡ് കാരണം പറ്റീല്യ.. ഇന്ന് നോക്കട്ടെ..
ജിഷാദേ.. ആക്കിയതാണോ അതോ ബ്ലോഗ് മാറിക്കേറിയതോ?
ആൻ.. (ആദ്യം തന്നെ തന്റെ പേര് മനോഹരം..)
ഫോർമാലിറ്റി തീരെ ഇല്ലാത്ത വീട്ടിൽ നിന്ന് പോയതുകൊണ്ടാവും എനിക്കതൊക്കെ ദഹിക്കാൻ പാട്.. ഇപ്പൊ അഡ്ജസ്റ്റ് ചെയ്തു തുടങ്ങി..
അവല് മസാല ഇട്ടതു മാത്രല്ല, എരിവും മധുരവും ഒക്കെ ഇട്ടതു കിട്ടും.. മിക്സ് ചെയ്തു തന്നെ.. അല്ലെങ്കിൽ വെവ്വേറെയും.. പിന്നെ നമ്മുടെ നാട്ടിൽ കാണാത്ത തരം കട്ടി അവലുണ്ട് അവിടെ.. അതോണ്ട് വേവിച്ച അവലും കഴിക്കാൻ കിട്ടും, വിത്ത് തേങ്ങാ ആൻഡ് കടുകു വറുത്തത്..
എച്ചുമുക്കുട്ടീ... എനിക്ക് അതിലേറെ സന്തോഷം...
'കര്‍ണ്ണാടകവിശേഷങ്ങള്‍' എന്ന പേരുകണ്ടാണ് വായിക്കാനെടുത്തത്.മുഷിച്ചിലായില്ല.നല്ല ഭാഷ.നല്ല ശൈലി.പ്രതികരണങ്ങളും മറുപടികളും അതിലേറെ നന്നായി.
ReplyDeleteകുറച്ചുവര്‍ഷംമുമ്പ് ഞാനും എന്റെ സ്‌നേഹിതനും അദ്ദേഹത്തിന്റെ ഭാര്യയും മകളും കൂടി ദക്ഷിണകര്‍ണ്ണാടകയിലെ പുത്തൂരില്‍ ഒരു വീട്ടില്‍ വന്നിരുന്നു.അവരുടെ ബന്ധുവീടാണത്.ചക്കപപ്പടം,ചക്കദോശ,ചക്കവിഭവങ്ങള്‍ ഒക്കെ അന്നാണ് കഴിച്ചത്.പൂജാമുറിയും വൈകിട്ടത്തെ മണിമുട്ടിപൂജയും സദാ ചൂടുവെള്ളം തിളയ്‌ക്കുന്ന വലിയ കുളിമുറിയും ഓര്‍മ്മയിലുണ്ട്.ഊണുകഴിഞ്ഞ്‌്‌് തൊടിയിലിറങ്ങും.കമുകില്‍നിന്ന് പഴുക്കയും നീല ഞരമ്പോടിയ വെറ്റിലയും പറിച്ച്‌്‌് സുഖമായി മുറുക്കും.വലിയ കൃഷിക്കാരാണ് അവര്‍.പിന്നെ ഞാന്‍ അമൃത ടി.വിയില്‍ 'ഹരിതഭാരതം' ചെയ്യുന്ന കാലത്ത്‌് ദക്ഷിണകര്‍ണ്ണാടകയില്‍ പലഭാഗത്തും പലതവണ പോയിട്ടുണ്ട്‌്‌്.അതല്ലാതെയും യാത്രകള്‍ നടത്തി.എനിക്കിഷ്ടമാണ് ആ സംസ്ഥാനം.പക്ഷേ,ഉത്തരകര്‍ണ്ണാടകം നമ്മെ വെറുപ്പിക്കും.ഒടുവില്‍ പുത്തൂരുനിന്ന്‌്‌് പോരാറായപ്പോഴേക്ക് ബേഡാ,ബേക്കു എന്നൊക്കെ തമാശ പറച്ചിലായി.
അതെല്ലാമോര്‍ക്കാന്‍ താങ്കളുടെ എഴുത്ത് സഹായിച്ചു.
നന്ദി.
This comment has been removed by the author.
ReplyDeleteസുസ്മേഷ് ജി.. എനിക്ക് വിശ്വസിക്കാനായില്ല കമന്റിൽ ഈ പേര് കണ്ടപ്പോ..ഒറിജിനൽ സുസ്മേഷ് ചന്ത്രോത്ത് തന്നെയാണൊ എന്ന് ചോദിക്കണമെന്നുണ്ട്.ഇൻസൽറ്റ് ആവുമോ എന്ന പേടിയിൽ ചോദിക്കുന്നില്ല... ‘നളദമയന്തി’ എന്ന സിനിമേല് മാധവൻ കമലഹാസനെ കണ്ടപ്പോ പ്രതികരിച്ച പോലെയായി എന്റെ അവസ്ഥ..( ശ്ശൊ ! അല്പം ഓവറായോ? വേറെ ഉപമയൊന്നും കിട്ടീല്യ.അതാ..) എന്തായാലും നന്ദി..വന്നതിനും അഭിപ്രായം പറഞ്ഞതിനും..
ReplyDeleteചക്ക സീസണിൽ ചക്ക കൊണ്ട് ഉണ്ടാക്കാവുന്ന എല്ലാം അവര് ഉണ്ടാക്കും.. ചക്കമേള (ഹലസിനമേള)തന്നെ നടത്തുന്നുണ്ട് സിർസിയിൽ.. 101 ചക്ക വിഭവങ്ങളാണത്രെ ഇത്തവണ ഉണ്ടായിരുന്നേ.. ആലോചിച്ചിട്ടുതന്നെ ദഹനക്കേടു പിടിച്ചു..!!
ഉത്തരകർണാടകത്തിൽ ഞാൻ പോയിട്ടില്ല.. ഏട്ടന്റെ വീട്ടുകാരുടെ ഒറിജിൻ അവിടെയാണെന്ന് ആരോ പറഞ്ഞൂത്രെ.. സത്യാണോ ആവോ? നമുക്കൊരു ചരിത്രപര്യടനം നടത്താംന്നൊക്കെ ഏട്ടനെ പറഞ്ഞ് പ്രലോഭിപ്പിക്കും ഇടക്ക്.. ചുമ്മാ സ്ഥലങ്ങളൊക്കെ കാണാലൊ.. ഇനിയെങ്കിലും പോകുമ്പോ ബന്ധുവീടുകളല്ലാതെ എങ്ങോട്ടെങ്കിലും പോണം ന്ന് ഞാൻ പറയുന്നുണ്ട് രണ്ടുകൊല്ലമായി... അടുത്ത വെക്കേഷനിലെങ്കിലും.... ആർക്കറിയാം..(ദീർഘനിശ്വാസം..!!!)
ഇഷ്ടമായി
ReplyDeleteഇനിയും ഈ വഴിക്കൊക്കെ വരാം
ഈ ബ്ലോഗ് മൊത്തം വായിച്ചിട്ടേ ബാക്കി കാര്യമുള്ളൂ
ReplyDeleteസാത്വികൻ.... സ്വാഗതം... ബ്ലോഗ് മൊത്തം വായിക്കും എന്ന ഭീഷണിക്ക് പ്രത്യേകം നന്ദി...
ReplyDeleteഎന്തോ ഭാഗ്യത്തിന് കൌണ്ടറിലേക്ക് നോക്കി “എരഡു കോഫി, ഹത്തുറുപ്പായ്” എന്നു പറഞ്ഞില്ല..!!
ReplyDeleteഅതെ, ഭാഗ്യം തന്നെ....! :)
നല്ല രസികന്‍ വിവരണം! :)
ReplyDeleteഓ..എന്താ സുഹൃത്തേ,ഇങ്ങനൊക്കെ...!ഞാനൊരു ചെറിയ വായനക്കാരനായതോണ്ട് പറ്റിപ്പോയതാന്നു കൂട്ടിക്കോളൂ..
ReplyDeleteപിന്നെ..സുസ്‌മേഷ് ചന്ത്രോത്തിന്റെ ഡ്യൂപ്ലിക്കേറ്റ് എന്ന ഗംഭീരന്‍ ആശയം ലോകത്തിനുമുന്നില്‍ ആദ്യമായി വച്ചിരിക്കുന്നത് മൈലാഞ്ചിയാണ്.അങ്ങനെ വല്ലതും സംഭവിച്ചാല്‍ കൊല്ലും തന്നെ.(വേണങ്കില്‍ ലണ്ടന്‍ മ്യൂസിയത്തില്‍ ഒരു മെഴുകുപ്രതിമ ആവാം.വിരോധല്യ.)
എന്തായാലും അമ്പരിപ്പിച്ച വാക്കുകളില്‍ തട്ടിവീഴുന്നു..സന്തോഷത്തോടെ.
http://www.google.com/buzz/113713421837162689629/bpcFuYFzTRV/%E0%B4%95-%E0%B4%B1-%E0%B4%95-%E0%B4%95-%E0%B4%B2-%E0%B4%95-%E0%B4%9F-%E0%B4%AC-%E0%B4%B3-%E0%B4%97-%E0%B4%8E
ReplyDeleteമോളിൽത്തെ ലിങ്ക് ക്ളിക്ക് ചെയ്തു നോക്കൂ,, ഈ ബ്ളോഗിനെ പറ്റി എനിക്കു തോന്നിയത് അവിടെ ഒട്ടിച്ചിട്ടുണ്ട്.
Keep writing :-))
ഇത്രയും നാള്‍ ഈ ബ്ലോഗ് കണ്ണില്‍ പെടാതെ പോയി!!!
ReplyDeleteഇങ്ങോട്ട് ചൂട്ടു കത്തിച്ചു മുന്‍പില്‍ നടന്ന കൊച്ചു ത്രേസ്യക്കു നന്ദി ...
എന്താ പറയണ്ടേ....
ReplyDeleteഎന്നത്തേം പോലെ നന്നായീന്ന് പ്രത്യേകം പറയണോ?
ഈ കാപ്പിക്ക് നല്ല മധുരം.
എനിക്കിഷ്ടമുള്ളിടത്തോളം മധുരം.
പോരെ മൈ ഡിയര്‍ മൈലാഞ്ചീ....
സുസ്മേഷ്ജി.. (ആരാ ഈ വികടൻ പേരിട്ടേ? വിളിക്കാൻ ഒരു രസോല്യ.. എന്താ അർഥം ആവോ? )
ReplyDeleteതട്ടി വീണട്ട് ഒന്നും പറ്റീല്യല്ലോ? ലണ്ടൻ മ്യൂസിയത്തിലെ ആൾക്കാരോട് പറഞ്ഞിട്ടുണ്ട്, മെഴുകിനൊക്കെ വില കൂടുതലാത്രെ..! അവര് വേറെ ഓപ്ഷൻ തന്നിട്ടുണ്ട്... !
കൊച്ചൂസ്.. നന്ദി പറയാൻ വാക്കുകളില്ല..
സതീഷ്.. എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ എന്നല്ലേ... സന്തോഷംട്ടോ
സുപ്രിയാ.. കാപ്പിയേക്കാൾ മധുരമുള്ള വാക്കുകൾക്ക് നന്ദി..
ഇങ്ങിനെ ഒരു പോസ്റ്റ് ഇട്ടിട്ടു അറിഞ്ഞില്ല ഞാന്‍. ഒരുപാട് തവണ വന്നു നോക്കിയതാ.
ReplyDeleteകാപ്പി വിശേഷം ഇഷ്ടായീ.
ഈ കാപ്പി കുടിക്കാന്‍ അവിടെ വരെ വരണല്ലോ എന്നോര്‍ത്താ സങ്കടം.