Wednesday, September 1, 2010

ആരാമാ....?

‘ആരാമാ’ എന്ന് കേട്ടാൽ എന്താ തോന്നുക? ഇതിന് രാമനുമായോ അമ്മയുമായോ ഒരു ബന്ധോല്യ.. ആദ്യം കേട്ടപ്പൊ ‘ആരാ’ ന്ന്ള്ളേന്റെ കന്നടയാവുംന്നാ വിചാരിച്ചേ... പിന്നെയാ മനസിലായേ ‘സുഖാണോ’ ന്നാ ചോദിക്കണേ ന്ന്.. ആരാം ന്ന് ഹിന്ദി കേട്ടട്ട്ണ്ടാവൂലോ.. അതന്നെ സംഭവം...  എന്താ കാര്യം ന്ന് വച്ചാല്, അവിടത്തെ ഒരു പതിവാണ് ഇത്.. എനിക്കിനീം സാംഗത്യം പിടികിട്ടാത്ത പലതരം ഫോർമാലിറ്റികളിൽ ഒന്ന്... എന്താ ഇതിനു കൊഴപ്പം ന്നാണോ? കൊഴപ്പൊന്നൂല്യ.. ന്നാലും എന്തോ ഒരു ഒരിത്.....
കാര്യെന്താന്ന് വച്ചാല്, അവിടെ നമ്മൾ കണ്ടുമുട്ടുമ്പോ ആദ്യം തന്നെ ‘ആരാമാ’ എന്ന് ചോദിക്കും.. അല്ല, ചോദിക്കണം... ‘അതെ, സുഖാണ്‘ എന്ന് മറുപടി കിട്ടാം.. പക്ഷേ, മിക്കവാറും തിരിച്ചൊരു ‘ആരാമാ’ ആണ് മറുപടിയായി കിട്ടാറ്.. ഇംഗ്ലീഷിലെ ‘ഹൌ ഡു യു ഡൂ’ വിനു തിരിച്ചും ‘ഹൌ ഡു യു ഡൂ’ തന്നെയാണല്ലൊ മറുപടി.. അതുപോലെയാ.....
അതിനിപ്പോ എന്താ ന്ന് ചോദിച്ചാൽ ഞാനെന്താ പറയാ? നമ്മളിപ്പൊ ഒരാളെ കണ്ടുമുട്ടുന്നു.. സ്വാഭാവികായും പല വർത്താനങ്ങൾക്കെടേല് ‘സുഖാണോ’ന്നും ചോദിച്ചേക്കാം... അതല്ലാതെ കാണുമ്പോ ‘സുഖാണൊ’ ന്ന് ചോദിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞാലോ? ആ.. അതുതന്നെ.. ചോദിച്ചേ പറ്റൂ എന്ന്‌ള്ള ഫോർമാലിറ്റിചോദ്യങ്ങളോട് എനിക്ക് പണ്ടേ അലർജിയാ.. ബനദകൊപ്പേലാണെങ്കിൽ (ഞാനറിഞ്ഞിടത്തോളം മൊത്തം കർണാടകേലും) ഇത്തരം ഫോർമാലിറ്റികൾടെ അയ്യരുകളിയാ...
സംഭവം ബോറാണെന്ന് എപ്പഴാ തോന്നുകാ ന്ന് വച്ചാൽ, നമ്മളിപ്പോ ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നൂന്ന് വക്കൂ.. അവിടെയുള്ളവർ സ്വീകരിക്കാൻ വരുന്നു (താലം പിടിക്കുന്ന കാര്യൊന്ന്വല്ല പറഞ്ഞേ ട്ടോ.. ചുമ്മാ ‘ആ,വരൂ വരൂ’ എന്ന മുഖഭാവത്തോടെ വരില്ലേ, അത്..) .. ആതിഥേയർ(വാക്ക് കറക്റ്റല്ലേ?) നമ്മളോട് ‘ആരാമാ?’, ‘ആരാമിദ്യാ?’, ‘ചെന്നാഗിദ്യാ?’ ഇതിലേതെങ്കിലും ഒക്കെ ചോദിക്കും.. ഒക്കെ ഒന്നന്നെ.. അപ്പോ റിപ്ലൈ കൊടുത്തേക്കുക..
അതിനെന്താ പ്രശ്നം? ഏയ്.. ഒരു പ്രശ്നോല്യ.. ഇത് ഒരാളാണ് ചോദിക്കണേന്ന് ച്ചാൽ..
വഴിക്കു വഴി എല്ലാരും ഇതന്നെ ചോദിച്ചാൽ എങ്ങനെണ്ടാവും? ആ.. അതുതന്നെയാ ഞാനും പറഞ്ഞേ...
ഇതിപ്പോ ചുമ്മാ ഫോർമാലിറ്റിയല്ലേ, അത്ര വിഷമമൊന്നുമുള്ള കാര്യല്ലല്ലോ പറഞ്ഞുപോട്ടെ എന്നാണോ? അങ്ങനേം കരുതാം.. പക്ഷേ, ഈ ആരാമാ ചോദിച്ചില്ല എന്നതിനാൽ അത് ഇൻ‌സൽറ്റ് ആയി കണക്കാക്കുമ്പോഴോ? അവിടെയാണ് എനിക്ക് വിഷയം.. ഒരു 10-12 വയസ് കഴിഞ്ഞ കുട്ടികളെക്കൊണ്ട് നിർബന്ധമായി ഇത് ചോദിപ്പിക്കും.. അത് കണ്ട് ഒരിക്കൽ ഞാൻ ഏടത്തിയമ്മയോട് ചോദിച്ചു, എന്തിനാ ഇങ്ങനെ ബലം പിടിക്കുന്നേ ന്ന്.. അപ്പോ അവര് പറഞ്ഞത്, ‘ആ കുട്ടിയെ ആരാമാ എന്ന് ചോദിക്കാൻ പോലും പഠിപ്പിച്ചില്ല’ എന്ന് പരാതി കേൾക്കേണ്ടിവരും എന്നാണ്..
വന്നുകയറുമ്പോഴത്തെ പോലെ തന്നെ പോകുമ്പോഴും ഉണ്ട് റെക്കോഡഡ് വാക്കുകൾ.. വീട്ടുകാർ ‘ഇനിയും വരണം’ എന്നത് ഗ്രേഡനുസരിച്ച് പറയും.. (നല്ല അടുപ്പമുള്ളയാളാണെങ്കിൽ ‘ഇനീം വരൂ, വീട്ടുകാരേം കൊണ്ടു വരൂ‘ etc., അടുപ്പം അല്പം കുറഞ്ഞാൽ ‘ഇനിയും വരൂ‘ എന്ന് അത്ര ബലം കൊടുക്കാതെ പറയും.. വലിയ താല്പര്യമൊന്നുമില്ലാത്തയാളാണെങ്കിൽ ‘പോയി വരൂ‘ എന്ന് ഒരൊഴുക്കൻ മട്ടിലങ്ങ് പറയും..(ഹോഗി ബന്നി).. പറഞ്ഞില്ലെന്ന് കം‌പ്ലെയ്ന്റ് വരരുതല്ലോ..)
അപ്പോ നമ്മളും കുറയ്ക്കാൻ പാടില്ലല്ലോ..  ‘ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്ക് വരൂ’ എന്ന് ക്ഷണിക്കണം.. ‘ആരാമാ‘ പോലെ ഇതിന്റെ ഒരു നോർമൽ വേർഷൻ ‘ബന്നി നമ്മനിഗെ’ എന്നതാ.. ഇതും ഗ്രേഡനുസരിച്ച് തന്നെ..  (ഒരു വീ‍ട്ടിൽ ചെന്നപ്പോ അവിടത്തെ വീട്ടുകാരി തന്റെ നാത്തൂനെക്കുറിച്ച് പരാതി പറഞ്ഞത് ‘അവര് പോകാൻ നേരം ‘ബന്നി ക്കാ..(വരൂട്ടോ)’ എന്ന് ചുമ്മാ അങ്ങ് പറഞ്ഞ് പോയി’ എന്നാണ്.....)

കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഒന്നിൽ എനിക്ക് അമ്പരപ്പുണ്ടാക്കിയ ഒരു സംഭവം പറയാം.. ഏട്ടന്റെ മൂത്ത പെങ്ങളെ തൊട്ടടുത്ത ഗ്രാമത്തിലേക്കാ കല്യാണം കഴിച്ചിരിക്കുന്നേ..(മലളഗദ്ദെ എന്ന് പേര്-മളഗദ്ദെ എന്ന് കൊളോക്യൽ) .. (ഫോർ യുവർ ഇൻഫോർമേഷൻ-ഈ പെങ്ങളുടെ മൂത്തമോള് എന്റെ പ്രായക്കാരിയാ...അതെങ്ങനെണ്ട്?).. അടുത്ത ഗ്രാമംഎന്ന് പറഞ്ഞാൽ മനസുവച്ചാൽ നടന്ന് പോകാവുന്ന ദൂരമേയുള്ളൂ..(ഞാൻ നടന്നിട്ടുണ്ടേ..).. എന്തായാലും ആ പെങ്ങളും ഭർത്താവും കൂടി ഒരു ദിവസം വീട്ടിൽ വന്നു.. അവരുടെ സ്കൂട്ടറിൽ.... അവര് വന്ന് കേറി, പതിവുപോലെ ഏടത്തിയമ്മമാർ ഉമ്മറത്തേക്ക് ചെന്ന് ‘ആരാമാ’ചോദിച്ചു രണ്ടാളോടും.. ഭർത്താവിനെ ഉമ്മറത്ത് അളിയൻ‌മാരോട് സംസാരിക്കാൻ വിട്ട് ചേച്ചി അകത്തുവന്നു.. അപ്പോഴാണ് അപ്പുറത്തെങ്ങോ ആയിരുന്ന അമ്മ അങ്ങോട്ട് വരുന്നത്.. അമ്മേടെ വകേം സെയിം ക്വസ്റ്റ്യൻ.. ‘ഏനേ സുവർണാ, ആരാമിദിയാ?’ (സുവർണ എന്നത് ചേച്ചീടെ പേര്.. ഏനേ എന്ന് വച്ചാൽ എന്താ ന്ന്).. അമ്മ മകളോടും ഇത്തരം ഫോർമാലിറ്റി കാണിക്കണോ എന്ന് ഞാൻ സംശയിച്ചു നിൽക്കുമ്പോ വീണ്ടും ... ‘സുവർണ,വരൂ, ഇരിക്കൂ, ചായയോ കാപ്പിയോ എന്താ ഉണ്ടാക്കണ്ടേ?’... (ഇനിയിപ്പോ മകളെന്ന് പറഞ്ഞാ അകന്ന ബന്ധം വല്ലോം ആണോ?)....തീർന്നില്ല..... ‘യാത്രയൊക്കെ സുഖമായിരുന്നോ, ക്ഷീണിച്ചോ’ എന്ന്..( പിന്നേ.. അവര് അമേരിക്കേന്ന് വരുവല്ലേ?..).. ഈ സംഭവം ഞാൻ ഇവിടെ വന്ന് എന്റെ അമ്മയോട് പറഞ്ഞു.. കൂട്ടത്തിൽ ഒരു വാണിംഗും കൊടുത്തു.. ‘എന്നോടെങ്ങാനും ഇങ്ങനെ പറഞ്ഞാ പിന്നെ ഞാൻ ഈ വീട്ടിലേക്ക് വരില്ലാ’ന്ന്... അല്ല പിന്നെ..!

ഫോർമാലിറ്റികൾ ആവശ്യമാണെന്ന നിലപാടാണ് അവിടെ പൊതുവേ എല്ലാർക്കും..  നമ്മുടെ നാട്ടിലും കാണുമായിരിക്കും ല്ലേ കുറെയൊക്കെ? എന്തോ, എനിക്കതിന്റെയൊന്നും ആവശ്യം മനസിലായിട്ടില്ല ഇനിയും.. വാക്കുകൾ വായിൽനിന്നല്ല, മനസിൽനിന്നു വരുന്നതാവണം..(എന്ന് ഞാൻ കരുതുന്നു)


പിന്‍കുറിപ്പ് അഥവാ ഡിസ്ക്ലെയ്മര്‍

വായില്‍ത്തോന്നീത് ചറപറ എഴുതിക്കഴിഞ്ഞു വായിച്ചുനോക്കീപ്പോ ഞാന്‍ അല്പം കുറ്റംപറച്ചിലിന്റെ ലെവലിലാണോ പോണേന്നൊരു ഡൌട്ടിംഗ്സ്.... അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തേക്കാം ന്ന് വച്ചു..

ഇവിടെ എല്ലാ പോസ്റ്റുകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയവയാണ്. ഈ  നാടും ആ നാടും തമ്മിലുള്ള സാംസ്കാരികമായ വ്യത്യാസം കൊണ്ടാണ് ഇതു  തിരിച്ചറിയാന്‍ പറ്റുന്നത്. ഇവിടെപറഞ്ഞതെല്ലാം അവിടങ്ങളില്‍ വളരെ സ്വാഭാവികമായ കാര്യങ്ങളാണ്. അവരുടെ സംസ്കാരത്തിന്റെ ഭാഗമായ കാര്യങ്ങളെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ എന്റെ ഉദ്ദേശ്യമേയല്ല. ചില കാര്യങ്ങളോടെങ്കിലും  ഒരളവുവരെ ബഹുമാനമുണ്ടുതാനും.

പിന്നേ............ എന്റെ കെട്ട്യോന്റെ നാടാ..... ഈ ഗ്യാപ്പില്‍ കുറ്റം പറയാന്‍ വാ.... ഞാന്‍ സമ്മതിച്ചതുതന്നെ...

അപ്പോ....... പറഞ്ഞപോലെ.....
പിന്നെക്കാണാം

23 comments:

  1. ഇത്തരം വേറേം ചില സംഭവങ്ങൾ ണ്ട്.. അത് ഇടണോ വേണ്ടയോ ന്ന് ആലോചിക്കുന്നു.. തീരുമാനായാ അറിയിക്കാം ട്ടോ.. പിന്നെ.. എല്ലാരും, ആരാമാ?

    ReplyDelete
  2. ഹായ് മൈലാഞ്ചീ.....,

    വരുന്നു എന്നു പറഞ്ഞപ്പോ മുതല്‍ പോസ്റ്റെന്തിയേന്നു നോക്കിനോക്കിയിരിക്കുകയായിരുന്നു.
    ഫോര്‍മാലിറ്റിയെക്കുറിച്ച് ഫോര്‍മാലിറ്റികളൊന്നുമില്ലാതെയുള്ള മൈലാഞ്ചീടെ എഴുത്തു വായിക്കുമ്പോ വല്ലാത്ത സന്തോഷം. പോസ്റ്റ് നന്നായല്ലോ......

    പിന്നെ കര്‍ണ്ണാടകക്കാരെ മുഴുവന്‍ കുറ്റം പറയാന്‍ നമ്മളാരാ...? ഒരു ഫോര്‍മാലിറ്റീമില്ലാത്ത പാവങ്ങളാണോ? ആവില്ല. അവര്‍ നോക്കുമ്പോ ഇവിടെയും കാണും എമണ്ടന്‍ മണ്ടത്തരങ്ങള്‍. മാറിനിനിന്നു നോക്കാന്‍ നമ്മുടെ സംസ്കാരം സമ്മതിക്കണ്ടേ..

    ഇതു കുറ്റം പറച്ചിലായി ആരും കാണില്ലെന്നതു തീര്‍ച്ച. മൈലാഞ്ചിയുടെ അനുഭവങ്ങള്‍ അപ്പടി ഒരു കലര്‍പ്പുമില്ലാതെ പങ്കുവയ്ക്കുന്നത് ഹൃദയം കൊണ്ട് അനുഭവിക്കാന്‍ പറ്റുന്നുണ്ട്.
    പിന്നേം പിന്നേം താങ്ക്സ്.

    ReplyDelete
  3. കന്നഡ ഗ്രാമങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്.
    കൂടുതല്‍ എഴുതുക.
    ആശംസകള്‍.

    ReplyDelete
  4. ഹാവൂ ഭാഗ്യം വല്ല കര്‍ണ്ണാടകയില്‍ ചെന്ന് പെടാഞ്ഞത്.... നന്നായിട്ടുണ്ട് എഴുത്ത്... ആശംസകള്‍...

    ReplyDelete
  5. Ammachi, Enikkum ithoru valiya prashnam thanne. Ente anubhavam vechu nokkumbam lokathil nammal malayaalikalude athrayum formality kuranja oru samooham illennaanu. Athoru nalla karyamaayittaanenikku thonnunnathu. How are you, thank you, good morning ithonnum nirbandhamaayum paranjillengilum bandhangalkku thakaraarukal sambhavikkatha naadu. Marichu oru adutha suhruthu nammalodu thank you parayunnathu nammalkkishtappedaarumilla. alle.
    Pakshe Keralam ozhichu baakkiyella Indian naadukalilum videshikalude athe formalities undu thaanum. Saayippil ninnum ettavum kurachu formalities sweekarichirikkunnathu nammal anennu thonnunnu.
    I think I can understand your difficulty. Saying this How are you and bla bla is what I hate in my professional life.
    Vannu Vannu ee Kochiyil polum ippo Saayippine kavachu vekkunna reethiyil How are you parachil aayittundu. Kashtam.
    Valare Adutha aalkkaarodozhichu Saayippinte ee How are you - il yaathoru sincerityum illa ennu ennaanaavo moonaam lokam manassilaakkunnathu.

    ReplyDelete
  6. മൈലാഞ്ചീ...ആരാമാ?

    ReplyDelete
  7. സുപ്രീ...അന്ന് പുതിയ പോസ്റ്റ് ഉടൻ എന്നൊക്കെ വീമ്പിളക്കിയെങ്കിലും പറ്റീല്യ.. സിസ്റ്റം ഇടക്ക് പണിമുടക്കും.. ഇടക്ക് ഞാനും.. ഇന്നലെ രണ്ടും കല്പിച്ച് അങ്ങിരുന്നു.. (ഞാനാണെങ്കി സുപ്രിയെ വന്ന് മടിച്ചിക്കാളീ എന്നൊക്കെ വിളിച്ച് കേമത്തിയായതുമല്ലേ? അപ്പോ ഞാൻ മടിപിടിക്കാൻ പാടുണ്ടോ? ഒന്നൂല്യെങ്കിലും താനെന്റെ ഒരേയൊരു ബ്ലോഗ് സുഹൃത്തല്ലേ?-ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്ത് എന്നർത്ഥം, ആത്മനും തകർപ്പനും പിണങ്ങണ്ട-)
    പിന്നെ നമ്മുടെ ഫോർമാലിറ്റികളെക്കുറിച്ച് ഞാൻ ആലോചിച്ചുവരുന്നു.. ഇല്ലായ്കയില്ലാട്ടോ.. അത് എന്തായാലും കർണാടകവിശേഷങ്ങളിൽ ഇടാൻ പറ്റില്ലല്ലോ.. കേരളവിശേഷങ്ങൾ ഏട്ടനോട് തുടങ്ങാൻ പറയാം ല്ലേ?

    ചെറുവാടീ...കർണാടകഗ്രാമങ്ങളിൽ ഞാൻ പരിചയപ്പെട്ട ചുരുക്കം ചിലതിനെക്കുറിച്ച് എഴുതുന്നു.. നിങ്ങളും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചാൽ എനിക്കും മറ്റുള്ള ഗ്രാമങ്ങളെക്കുറിച്ചൊക്കെ അറിയാർന്നു...

    ജിഷാദ്.. ഏയ്.. അത്ര കൊഴപ്പം പിടിച്ച സ്ഥലൊന്ന്വല്ലാട്ടോ.. ധൈര്യായി പോകാം..

    രാജേഷ്.. എല്ലാതരം ഫോർമാലിറ്റികളോടും എതിർപ്പുള്ളയാളായോണ്ടാ എനിക്കിതൊക്കെ പ്രശ്നാ‍വുന്നേ.. രാജേഷും സമാനമനസ്കനാണെന്നത് സന്തോഷം.. കർണാടകയിൽ ഇത്തരം ഫോർമാലിറ്റികൾ അവരുടെ കൾചറിന്റെ ഭാഗമാണ്. രാജേഷ് പറഞ്ഞപോലെ ഇപ്പോ മെട്രോ നഗരങ്ങളിലൊക്കെ കാണുന്ന തരം ഫോർമാലിറ്റീസ് അങ്ങനെയല്ല എന്ന പ്രശ്നം കൂടി ഉണ്ട്...

    അലി.. ആരാം.. നീവു ആരാമിദ്ദീരാ?

    ReplyDelete
  8. എന്തു നല്ല രസമുള്ള ആചാരങ്ങള്‍......

    ഇനിയും എഴുതണേ

    ReplyDelete
  9. പ്രിയ മൈലാഞ്ചി,
    ആചാരങ്ങള്‍ ആചാരോപചാരങ്ങള്‍ എല്ലാം ആരോപണങ്ങളായി മാറുന്നത്‌ മനോഭാവത്തിന്റെ നിറമനുസരിച്ചാണ്‌.ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം എന്നു പറയാറില്ലേ.ഏതുദേശത്തെയും അതിന്റെ തനിമയില്‍ മനസ്സിലാക്കുക എന്നതാണ്‌ മുഖ്യം.തനിമ പുലര്‍ത്തുന്ന ആചാരങ്ങള്‍ പാലിക്കണോ എന്നത്‌ നമ്മുടെ വ്യക്തിപരമായ തീരുമാനവും.ആ തീരുമാനം അന്യരെ നോവിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത്‌ മര്യാദ.
    കശ്‌മീര്‍ വാസത്തില്‍ പരിചയിച്ച വിശേഷം പൊങ്ങച്ചം കുറയാതിരിക്കാന്‍ ഞാനും പങ്കുവയ്‌ക്കാം.
    ലഡാക്കികള്‍ കണ്ടാലുടനെ ഉപചാരം പറയുന്നത്‌‌ ജൂലായ്‌ എന്നാണ്‌.!നമസ്‌തേ,വന്ദനം എന്നൊക്കെ അര്‍ത്ഥം.പോരാത്തതിന്‌ കഴുത്തിലൊരു തൂവാലയും കെട്ടിത്തരും.ഏറെക്കുറെ മിന്നുകെട്ടുപോലെ.കുമാരിമാരാണെങ്കില്‍ നമുക്കൊരു നാണവും വരും.
    എന്നെസംബന്ധിച്ച്‌ വീണിടം വിഷ്‌ണുലോകമാണ്‌.എന്തോ എന്തരോ...ആരാമാ എന്നല്ല കരയാമാ എന്നുവരെ പറഞ്ഞുകളയും.കേള്‍ക്കുന്നവര്‍ക്ക്‌ ഇഷ്ടമാകുമെങ്കില്‍..
    നന്ദി.വീണ്ടും കാണാം.(കഴിഞ്ഞതവണത്തെപ്പോലെ മറുപടിയെഴുതി ആളെ വടിയാക്കിക്കളയരുത്‌.താന്‍ പലയിടത്തും എന്നെപ്പൊക്കി എഴുതുന്നതും പറയുന്നതും ഞാന്‍ ചാരന്മാരെ വച്ച്‌ കണ്ടുപിടിക്കുന്നുണ്ട്‌.ജാഗ്രതൈ..!)

    ReplyDelete
  10. പുതിയതും വ്യത്യസ്ടവുമായ അനുഭവങ്ങള്‍ സ്വന്തം കാഴ്ചപ്പാടിലൂടെ പങ്കു വെക്കുമ്പോള്‍ അതെങ്ങനെയാ കുറ്റം പറച്ചില്‍ ആവുന്നത് .
    ഇനിയും ഇങ്ങനത്തെ സംഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു :)

    ReplyDelete
  11. ഫോര്‍മാലിറ്റി വായിച്ചപ്പോഴാ ഓര്‍ത്തത്, ചില കുഞ്ഞ് ചിന്തകള്‍ ഞാനും പറഞ്ഞിട്ടുണ്ട് . ഇവിടെ
    പിന്നെ മനസില്‍ തോന്നുന്നത് അത് പോലെ പറയുന്നത് കൊണ്ടാണ് ഞങ്ങളൊക്കെ പിന്നെയും പിന്നെയും ഹെനയുടെ ബ്ലോഗില്‍ വായിക്കാന്‍ വരുന്നത്.
    കഥ പറയും പോലെ രസകരമായി മുഷിപ്പില്ലാതെ പറയുന്ന ഈ ശൈലി കണ്ടു അസൂയ തോന്നുന്നു.
    ഇനി അടുത്ത വിശേഷത്തിന് പഴയ പോലെ കാത്തിരുന്ന് കാല്‍ കഴക്കേണ്ടി വരുമോ?

    ReplyDelete
  12. ആരാമിദിയാ,തിണ്ടി വണ്ടി ആയിത്താ,ഊട്ട കീട്ട ആയിത്താ?
    നിന്ന നിദ്രമാഡിദാരാ? അല്ലി ദോമ ബേക്കഷ്ട ഇദിയാ?

    ReplyDelete
  13. സോണി.. ഇനീം എഴുതും..(കൊരങ്ങന് ഏണി വക്കരുതെന്ന് ഞങ്ങടെ നാട്ടിൽ പറയും.. അതാണ് താങ്കൾ ചെയ്യുന്നതെന്ന് പിന്നീട് മനസിലാവുമ്പോ എന്നെ കുറ്റം പറയല്ലേ..)

    സുസ്മേഷ്ജീ.. വടിയാക്കലൊക്കെ നിർത്തി, ഞാനിപ്പോ ഡീസന്റല്ലേ... ചാരന്മാരെ തീറ്റിപ്പോറ്റാൻ നല്ല ചെലവല്ലേ? അതിനുള്ള പൈസക്ക് വേണ്ടിയാ നോവലൊക്കെ എഴുതണേ ല്ലേ?
    ആചാരങ്ങൾക്ക് ഞാൻ തീരെ എതിരൊന്നുമല്ല.. പക്ഷേ അത് ഒരു തരം അടിച്ചേൽ‌പ്പിക്കലാവുമ്പോ എന്തോ ഒരു സഹിക്കായ്കയുണ്ട്.. ഞാനും നടുക്കഷ്ണം തിന്നുന്നുണ്ട്.. എന്നാലും ചിലപ്പോ ചില ചേരകൾ അനാവശ്യമോ ഒഴിവാക്കേണ്ടതോ ആണ്.. അപ്പോ പ്രതികരിക്കേണ്ടി വരും.. എന്റെ താല്പര്യക്കേട് തുറന്ന് പറഞ്ഞുകൊണ്ട് അവരെ വിഷമിപ്പിക്കാതിരിക്കാൻ അനുസരിക്കുക എന്നതാണ് ഇപ്പോ എന്റെ സ്റ്റൈൽ.. ആരാമാ കരയാമാ കളുടെ കാര്യമല്ല പറഞ്ഞത് ട്ടോ.. ആചാരങ്ങൾ മനസിൽ നിന്ന് വരുമ്പോഴേ അതിനു ശോഭയുണ്ടാവൂ.. വാക്കുകൊണ്ട് ക്ഷണിക്കുകയും മനസുകൊണ്ട് ശപിക്കുകയും ചെയ്യുന്ന അവസ്ഥയെ ആണ് ഞാൻ എതിർക്കുന്നത്.. ഇത് ആചാരങ്ങളുടെ മാത്രം കാര്യമല്ല, എന്തുതന്നെയായാലും ,ചെയ്യണല്ലോ-ചെയ്തില്ലെങ്കി മറ്റുള്ളോർ എന്തു പറയും എന്ന് കരുതി മനസിൽ പിറുപിറുത്തുകൊണ്ട് ചെയ്യുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു.. അത്രേ ള്ളൂ
    പിന്നെ കാശ്മീരിൽ ആ മിന്നുകെട്ടിനു വേണ്ടി മാത്രം പിന്നേം പിന്നേം പോയിരുന്നൂന്ന് കേട്ടു.. സത്യാ?

    സുൽഫീ.. എനിക്കാ പേജ് ഓപൺ ആയി വന്നില്ല.. ഒന്നൂടെ നോക്കാം ട്ടൊ.
    അടുത്ത വിശേഷത്തിന് വൈകരുതെന്ന് മോഹമുണ്ട്.. നോക്കട്ടെ.. തൽകാലം മൈലാഞ്ചിയിൽ പുതിയ പോസ്റ്റ് വരുന്നു.. ഇതിലെ പോസ്റ്റ് പണിപ്പുരേലാ..

    പാവം ഞാനേ... ആരാമിദ്ദി.. തിണ്ടി, ഊട്ട എല്ലദു ആയ്ത്തു..നിദ്ര ബരലെ.. ലാസ്റ്റത്തേല് ഞാൻ തോറ്റു, അതെന്താ സംഭവം? ( പിന്നെ എനിക്ക് ഹവ്യക കന്നടയേ അറിയൂ അല്പമെങ്കിലും.. ആരാമിദ്ദേനെ എന്നോ മറ്റോ ആണ് വ്യാകരണപ്രകാരം വേണ്ടതെന്ന് തോന്നുന്നു.. എനിക്ക് അറിഞ്ഞൂടാ.. ഇത്രേം കന്നടയന്നെ ഞാനായിട്ടാ... ഹും)

    ReplyDelete
  14. അങ്ങനെ ഒടുവില്‍ വന്നു... കൊച്ചു വഴിയാ ഇവിടെ എത്തി ചേര്‍ന്നേ...അന്ന് ഒരൊറ്റ ഇരിപ്പിന് എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു എന്ന് മാത്രമല്ല പൊടി കൈകള്‍ പലതും എന്റെ ബെ(ബി) റ്റര്‍ ഹാഫുമായി പങ്കു വെക്കേം ചെയ്തു...അതിനു ശേഷം കുറച്ചധികം കാത്തിരിക്കേണ്ടി വന്നല്ലോ മൈലാഞ്ചി...ആ കമ്പ്യൂട്ടര്‍ പണി മുടക്കാതെ നോക്കാന്‍ ഒരു മാര്‍ഗവുമില്ലേ...?? അല്ലെങ്കില്‍ ഞങ്ങള്‍ വായനക്കാരെല്ലരും കൂടെ പിരിവിട്ടു ഒരെണ്ണം മേടിച്ചു അങ്ങോട്ട്‌ അയച്ചു തരട്ടെ...ബദനകൊപ്പ വിശേഷങ്ങള്‍ മുടങ്ങാതെ മറുപടിയായി അയച്ചു തന്നാല്‍ മതി... :))
    ഈ കഴിഞ്ഞ ആഴ്ച ഞാനും എന്റെ ഉറ്റ സുഹൃത്തും കൂടി (ഭാര്യമാര്‍ സമേതം... ഭാര്യമാരും ഞങ്ങളും ഒക്കെ ഒരേ ക്ലാസ്സില്‍ പഠിച്ചവര്‍...അപ്പൊ മൊത്തത്തില്‍ ഒരു സുഹൃത്ത് പ്രളയം) കാറില്‍ ബാംഗ്ലൂര്‍ ന്നു കേരളത്തിലേക്ക് ഒരു ട്രിപ്പ്‌ അടിച്ചു...അന്ന് ഇമ്മാതിരി കുറെ അധികം ഗ്രാമങ്ങളില്‍ കൂടി ഞങ്ങള്‍ പോവുകയുണ്ടായി...കണ്ടിടത്തോളം ബദനകൊപ്പ സ്റ്റൈല്‍ തന്നെ...അപ്പൊ ഞാന്‍ എന്റെ പരിജ്ഞാനം ഒന്ന് കാണിച്ചേക്കാം എന്ന് കരുതി "ശരിക്കും ഇവിടൊക്കെ ഗ്രാമങ്ങള്‍ ഓരോരോ ബസ്‌ സ്റ്റോപ്പ്‌കളെ ബേസ് ചെയ്തിട്ടാണ്... ഇങ്ങനെ തന്നെയാ കര്‍ണാടകത്തില്‍ ചില ഗ്രാമങ്ങളില്‍" എന്നൊക്കെ കാച്ചി...രണ്ടേ രണ്ടു സെക്കന്റ്‌ ല്‍ എനിക്കുള്ള പണി കിട്ടി...അവരൊക്കെ മൈലാഞ്ചി ഫാന്‍സ്‌ ആയിരുന്നെന്നു ഞാന്‍ എങ്ങനെ അറിയാന്‍... :((

    എഴുത്ത് കലക്കുന്നുണ്ട്...ദയവു ചെയ്തു ആ ഫ്രീക്വന്‍സി ഒന്ന് കൂട്ടിയാല്‍ നന്നായിരുന്നു...

    ReplyDelete
  15. അവിടെ ആവശ്യത്തിനു കൊതുക് ഒക്കെ ഇല്ലെ എന്ന്?

    ReplyDelete
  16. Athum ithum koodi vallathum...!

    Manoharam, Ashamsakal...!!!

    ReplyDelete
  17. തുളു കലര്‍ന്ന കന്നഡയാണ് മംഗലാപുരത്ത്.... എന് മാരെ??? ഹേഗിദ്ദിയാ മാരെ???

    ReplyDelete
  18. കംപ്യൂട്ടര്‍ വീണ്ടും പണിമുടക്കി.. ഇത്തവണ എന്തായാലും പണി അറിയാവുന്നയാളെക്കൊണ്ടു നേരെയാക്കിച്ചു..

    എനിക്ക് തോന്നുന്നത്, അനൂപിന്‍റെ കമന്‍റ് വായിച്ചപ്പോ സിസ്റ്റം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാവുംന്നാ.. ഹൊ! എന്തൊരു ഡയലോഗ്! ഇത്രേം വേണ്ടീരുന്നില്ലാട്ടോ..
    (എനിക്ക് സുഖിച്ചു എന്നത് വേറെ കാര്യം)

    പുവര്‍മി.. കൊതുക് അത്രക്കൊന്നൂല്യ. സഹിക്കാം.

    സുരേഷ്കുമാര്‍.. നന്ദി.

    ജിഷ്ണു.. മംഗലാപുരത്ത് മൊത്തത്തില്‍ കലര്‍പ്പായിട്ടാണ് എനിക്ക് തോന്നിയത്..

    ReplyDelete
  19. "ആരാമ" ഞാന്‍ കേട്ടിട്ടില്ല,കുറച്ചു ഉള്ളില്‍ ഉള്ള സ്ഥലം ആണല്ലേ.
    മാറ്റം വരും നമ്മുടെ ഭാഷ പോലെ തന്നെ.പക്ഷെ എനിക്ക് ഒത്തിരി
    ഇഷ്ടം ആണ് അന്നാട്ടുകാരെ.

    കരുനാട തായേ മഹാ ചിന്മയീ...ഈ പുണ്യ ഹൂവ് നമ്മ ദേവാലയ
    സ്നേഹാലയ..
    മനസ്സിലായോ?ഇല്ലെങ്കില്‍ 'മൂപരോട്' ചോദിക്ക്....
    നിമ്മ പോസ്റ്റ്‌ തുമ്പ ചെന്നാകിതെ....

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. "ഏനേ" എന്നാല്‍, "എന്താടി" (വിത്ത്‌ ലവ് ആന്‍ഡ്‌ വിത്ത്‌ ഔട്ട്‌ ലവ് ഇത് ഉപയോഗിയ്ക്കാം) എന്നല്ലേ ?

    പിന്നെ, വിവാഹം കഴിഞ്ഞാല്‍, പെണ്, ചെറുക്കന്‍റെ വീടിന്റെ ഭാഗം ആണ്. ആപ്പോള്‍, മകള്‍ക് കൊടുക്കുന്ന ബഹുമാനം, ആ വീട്ടുകാര്‍ക്ക്‌ കൊടുക്കുന്ന ബഹുമാനംആണ് എന്ന രീതിയില്‍ ആണ്ന്നു തോന്നുന്നു, ഈ ഫോര്‍മല്‍ ബഹുമാനം. എന്റെ വൈഫ്‌ന്‍റെ വീട്ടില്‍ പോകുമ്പോ എനിക്ക് അങനെയാണ് ഫീല്‍ ചെയ്തിരിയ്ക്കുന്നത്.

    പി എസ് : ഒരു കര്‍ണാടക മരുമകള്‍/മരുമകന്‍ ഗ്രൂപ്‌ ഉണ്ടാകാന്‍ ഉള്ള സ്കോപ്പ് കാണുന്നു :) :) :)

    ReplyDelete
  22. വായിച്ച് രസിച്ചു.
    പോസ്റ്റ് വളരെ ഇഷ്ടമായി.

    ReplyDelete
  23. അപ്പഴേ എനിക്കും ഈ കന്നഡ കള്‍ച്ചര്‍ ഭയങ്കര ഇഷ്ടമാ ട്ടോ. മൂത്ത് മൂത്ത കന്നഡിയെ ക്കെട്ടുമെന്നു ചെല കുസുംബന്മാര്‍ പറയുന്നത് ചുമ്മാതാ. ദെ ഞാനും ഒരു കന്നഡ ബ്ലോഗു തുടങ്ങിയാലോ ന്നലോചിയ്ക്കുവാ. പിന്നേ, എന്തിനാ നിര്‍ത്തിക്കളഞ്ഞത്, പുതിയ പോസ്ടിടാന്‍ ഒരുപാട് സംഭവങ്ങള്‍ കാണുമല്ലോ ചുറ്റും, ഒന്നുമില്ലെങ്കിലും മണ്ടന്മാരായ അങ്കിള്‍മാരോ അല്ലെങ്കില്‍ പച്ചില ചവച്ചു തിന്നുന്ന അക്കമാരോ മതിയല്ലോ ഒരു പോസ്റ്റിനുള്ള വഹയ്ക്ക്. സോ നിര്‍ത്തണ്ട ട്ടോ

    ReplyDelete