ഓരോ നാട്ടില് ഓരോ രീതി ന്നല്ലേ പറയുക, അത് ശരിക്കും മനസിലാവുക ചെലപ്പോ വളരെ ചെറിയ ചെറിയ കാര്യങ്ങളിലാവും. ഇപ്പോ ഉദാഹരണത്തിന്, പ്രസവശുശ്രൂഷ.. ഗര്‍ഭവും പ്രസവവും ഒക്കെ ഏതാണ്ട് ഒരേ പോലെയാവും എവടേം, ല്ലേ? പക്ഷേ അതിന് തയ്യാറെടുക്കുന്ന രീതി, പ്രസവശേഷമുള്ള സംരക്ഷണം ഒക്കെ എന്തു വ്യത്യാസാന്ന് നോക്കൂ...നോക്കൂ ന്ന് പറഞ്ഞാല്‍ ഞാനൊന്നും പറഞ്ഞില്ലല്ലോ ല്ലേ ? പറയാം പറയാം....
ഗര്‍ഭിണികളെ ബസരി എന്നാണ് പറയുക.. ആദ്യ മാസങ്ങളില്‍ വലിയ പ്രത്യേകത ഒന്നുമില്ല, പക്ഷേ ഏഴാം മാസമായാല്‍ ചില പൂജകള്‍, ചടങ്ങുകള്‍ ഒക്കെ ണ്ട്.. ഇവടേം പലര്‍ക്കും ണ്ടല്ലോ.. (പാപ്പൂനെ പ്രഗ്നന്‍റായിരിക്കുമ്പോ ഏഴാംമാസത്തിലെ ചടങ്ങ് തീര്‍ത്ത് അമ്മേടെ അടുത്തേക്ക് പറഞ്ഞ് വിടുന്നതിനു വേണ്ടി, ഞങ്ങള്‍ ഇവടന്ന് പോയി, ചടങ്ങ് തീര്‍ത്തു തിരിച്ചുവന്നു !!) അത് കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം ഒക്കെ ശ്രദ്ധിക്കണം.. അധികം എരിവും പുളിയും പാടില്ല, സമയം തെറ്റാന്‍ പാടില്ല ഇതൊക്കെ സെയിം സെയിം.. പ്രത്യേകത തോന്നിയത് ചോറുണ്ണുമ്പഴാ.. ആദ്യം തന്നെ മോരോ തൈരോ കൂട്ടി ഉണ്ണണം, ന്നട്ടേ സാമ്പാറോ അങ്ങനെ എന്തെങ്കിലും ണ്ടെങ്കി കഴിക്കാവൂ.. ഇത് വയറു തണുപ്പിക്കാനാത്രെ.. ഉണ്ട് അവസാനിപ്പിക്കുന്നതും മോരുകൂട്ടിത്തന്നെയാ..
പിന്നെ ഇരിക്കുന്ന രീതി, ഗര്‍ഭിണി ചമ്രം പടിഞ്ഞേ ഇരിക്കാവൂ, സുഖപ്രസവത്തിനാത്രെ.. കാലു നീട്ടി ഇരിക്കരുത്. അത് പ്രസവശേഷം മാത്രം...
പ്രസവം കഴിഞ്ഞാല്‍ അമ്മേം കുഞ്ഞും വെളിച്ചം തീരെ കുറഞ്ഞ മുറീലാവും, അവിടെ നടുമന എന്ന ഒരു ഭാഗം ണ്ട് ന്ന് ആദ്യം പറഞ്ഞിരുന്നു, ഉമ്മറത്തിനും ഊണുമുറിക്കും ഇടയാലായിട്ട്.. അതില്‍ ഒട്ടും വെളിച്ചം കടക്കില്ല, നട്ടുച്ചക്ക് പോലും ഇരുട്ടാ.. അതാണ് അവിടത്തെ പ്രസവമുറി.. പ്രസവിച്ചുകിടക്കുന്ന സ്ത്രീയെ ബാളന്തി എന്നാ പറയുക.. പ്രസവശുശ്രൂഷ നടക്കുന്ന കാലം ബാളന്തനം എന്നും...
ബാളന്തിക്ക് ഉള്ളി ധാരാളം കൊടുക്കും, ശക്തി കിട്ടാനാ ന്നാ പറയുക. ചെറിയ ഉള്ളി ഇല്ല അവിടെ, സബോള മാത്രം... പിന്നെ ചില ചട്ണികള്‍.. ഇലകൊണ്ടും മറ്റും ണ്ടാക്കണത്...പിന്നെ ചൂടുവെള്ളത്തില്‍ കുളി.. അവരൊക്കെ അല്ലെങ്കിലേ നല്ലോണം ചൂടുള്ള വെള്ളത്തില്‍ കുളിക്കണോരാ.. ഇപ്പോ പറയേം വേണ്ട.. കുളി കഴിഞ്ഞാ കമ്പിളി പുതച്ച് തീ കായണം, വിയര്‍ത്തൊലിക്കുംവരെ...
കുഞ്ഞിന്‍റെ കാര്യം ബഹുരസാ.. മൊത്തം മൂടിപ്പുതച്ചേ കാണൂ.. തല മാത്രം വെളീല്.. വെറുതേ പൊതക്യൊന്നല്ല, വലിയ ഒരു തുണി എടുത്ത് ആദ്യം തലയിലൂടെ ചുറ്റി എടുക്കും. അത് കഴുത്ത് വഴി പിന്നിലേക്ക് ചുറ്റി കയ്യും കാലുമടക്കം രണ്ട് മൂന്ന് റൌണ്ട് മൊത്തം ചുറ്റിച്ചുറ്റി ആകെ ഒരു എന്തുപോലെയാന്നാ പറയുക, പ്യൂപ്പ പോലെ.. അനങ്ങാന്‍ പറ്റില്ല കുട്ടിക്ക്..
കുഞ്ഞിനെ കുളിപ്പിക്കുന്നുതും നല്ല ചൂടുള്ള വെള്ളത്തിലാ.. കുളി കഴിയുമ്പോ കുട്ടി ചൊകചൊകാന്നിരിക്കും.. അതിനുശേഷം ഈ ചുറ്റിക്കെട്ടല്‍.. വൈകീട്ട് എണ്ണതേച്ച് മസാജ് ചെയ്യിക്കും.. ന്നട്ട് വീണ്ടും ചുറ്റിക്കെട്ടും..
ഈ പരിപാടി കുട്ടി കുറേയൊക്കെ വലുതാവുന്നതുവരെയും തുടരും.. രണ്ടാമത്തെ ഏട്ടന്‍റെ കുട്ടിയെ ഏതാണ്ട് മൂന്നുവയസുവരെയും ഇങ്ങനെ കെട്ടിയിരുന്നതായി ഓര്‍ക്കുന്നു..
എല്ലാരും അങ്ങനെയാണോന്ന് അറിയില്ലട്ടോ...
ഇങ്ങനെ ചുറ്റിക്കെട്ടി സംരക്ഷിച്ച് വളര്‍ത്തണോണ്ടാണോ ന്ന് അറിയില്യ, പൊതുവെ തണുപ്പ് സഹിക്കാന്‍ പറ്റാത്തോരാണ് അവടെ.. ശീലം കൊണ്ടാവും, ഇവടെ വന്നാല്‍പ്പോലും ചൂടുവെള്ളത്തിലേ കുളിക്കാനാവൂ..( ഏട്ടന്‍ പിന്നെ കുറേയൊക്കെ മലയാളി ആയി മാറിയോണ്ട് പച്ചവെള്ളം ഓക്കെ... )..
നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെ ചുറ്റിവരിഞ്ഞ് ചൊകചൊകാന്ന് കെടന്നിരുന്ന ഒരു കുട്ടി ഇന്ന് നാടും വീടും വിട്ട് ഇങ്ങ് കേരളത്തില്‍ വന്ന്, പ്രേമത്തിന് കണ്ണും മൂക്കും മാത്രല്ല, ഭാഷേം ല്യാന്ന് തെളിയിച്ച് സുഖമായി വസിക്കുന്നു..
ന്‍റെ ഏട്ടന് പ്രണയപൂര്‍വം പിറന്നാളാശംസകളോടെ...
ഈ ബ്ലോഗ് സാധ്യമാക്കിയത് ഏട്ടനാണല്ലോ.. അതുകൊണ്ട് ഇത്തവണ പിറന്നാള്‍ സമ്മാനം പരസ്യമായി കൊടുക്കാമെന്ന് കരുതി...
ReplyDelete(പെട്ടെന്ന് എഴുതിയതിന്‍റെ കുറവുകള്‍ ഉദ്ദേശശുദ്ധിയെ മാനിച്ച് പൊറുക്കുമല്ലോ..)
janmadina subhashayagalu........ ;)
ReplyDeleteഅപ്പൊ എന്റെ വകയും ഒരു പിറന്നാള്‍ ആശംസകള്‍ കൊട് രീ
ReplyDeleteപിറന്നാള്‍ ആശംസകള്‍
ReplyDeleteബാളന്തനം വിവരിച്ചതിനു നന്ദി, എന്റെ പിറന്നാളാശംസകൾ!
ReplyDeleteഓരോ സ്ഥലങ്ങളിലും ഓരോരോ ചടങ്ങുകള്‍ അല്ലേ?
ReplyDeleteചേട്ടന് പിറന്നാളാശംസകള്‍!
:)
ജന്മദിന ആശംസകള്‍
ReplyDeleteകൊള്ളാം...പിറന്നാള്‍ സമ്മാനം കേമായി.
ReplyDeleteഎന്റേം പിറന്നാളാശംസകള്‍.:)
ReplyDeleteആശംസകള്‍ നേര്‍ന്ന എല്ലാര്‍ക്കും നന്ദി..
ReplyDeleteപെട്ടെന്ന് ഇട്ട പോസ്റ്റായിരുന്നു, ആവശ്യമുള്ള വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ പറ്റിയില്ല..
അടുത്ത പോസ്റ്റ് വൈകാതെ ഇടണമെന്നാണ് മോഹം.. നോക്കാം
വരാൻ വൈകി.
ReplyDeleteഎന്നാലും പിറന്നാളാശംസകൾ.
ബാളന്തനം കൊള്ളാം. ഭാഷയുടെ ശൈലിക്കൊരു പ്രത്യേകത. നാടിന്‍റെയോ, അതോ വിഭാഗത്തിന്‍റെയോ?
ReplyDeleteഈ പോസ്റ്റിനു ശേഷം പിന്നെ കണ്ടില്ല. എന്തായാലും നന്നായിരിക്കുന്നു. ഇന്യൂം എഴുത.
ReplyDelete