കഴിഞ്ഞ കൊല്ലമാണ് ഞാന്‍ കുറച്ചു വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയത്. പിന്നെ കമ്പ്യൂട്ടര്‍ ന്റെ കേടും എന്റെ മടിയും കൂടി ഇങ്ങനെ ആക്കി.. ഇനി വല്ലപ്പോഴും എഴുതും എന്ന് കരുതുന്നു..
നമ്മള്‍ മലയാളീസിനെക്കുറിച്ച് അവിടെ കേട്ട ചില കാര്യങ്ങള്‍ ആവാം ഇന്ന് അല്ലെ?
ഞങ്ങടെ കല്യാണം കഴിഞ്ഞ് ഏതു വീട്ടില്‍ വിരുന്നു പോയാലും ഒരു ചോദ്യം സ്ഥിരമായിരുന്നു. ''നിങ്ങള്‍ ശരിക്കും മലയാളി ആണോ '' എന്ന്... മലയാളി എന്നല്ല ''മലബാറി'' എന്നാണ് അവര്‍ പറയുക. അത് മൊത്തം മലയാളികളെ പറയുന്നതാണെന്ന് ഏട്ടന്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് പ്രശ്നം ഉണ്ടായില്ല.. മലയാളം എന്നതിന് മിക്കവാറും മലയാളി എന്ന് പറയുകയും ചെയ്യും.. '' അരവിന്ദാ നീ മലയാളി സംസാരിക്കുമോ ''(കന്നഡ എഴുതി പ്രശ്നം ആക്കണ്ട എന്ന് കരുതി തര്‍ജമ ചെയ്തതാ ).. എനിക്കതു കേട്ടാല്‍ കലിപ്പ് വരുമെങ്കിലും പുത്തന്‍ പെണ്ണ് അഹങ്കാരിയാണെന്ന് പറയിപ്പിക്കണ്ട എന്ന് കരുതി ക്ഷമിച്ചു....
പറഞ്ഞു വന്നത് ഇതൊന്നുമല്ല.. മലബാറിയെക്കുറിച്ചാണ് .. ഞാന്‍ തനി മലയാളി ആണെന്ന് പറഞ്ഞിട്ട് പലര്‍ക്കും വിശ്വാസം വരാത്ത പോലെ... ഒന്ന് രണ്ടിടത്ത് ഞാന്‍ സഹിച്ചു ..പിന്നെ ഏട്ടനെ സ്വൈര്യം കെടുത്തി.. അപ്പോഴല്ലേ മനസിലായത്... അവര്‍ക്ക് ഈ മലബാറി എന്നതിന് 'കള്ളന്‍ ' എന്നാണു പര്യായം...!! അതും നമ്മുടെ പഴയ സിനിമകളില്‍ കാണുന്ന കരിമുട്ടി കള്ളന്മാരും കള്ളികളും.. !!! അത് കേട്ടപ്പോള്‍ എനിക്കുറപ്പായി ഇത് നമ്മള്‍ അര്‍ഹിക്കുന്നത് തന്നെയാണെന്ന്.. ചിലപ്പോഴെങ്കിലും ചില തമിഴന്മാരെ നമ്മളില്‍ ചിലരെങ്കിലും 'പാണ്ടി ' എന്ന് വിളിക്കാറില്ലേ? അവര്‍ വരുന്നത് കക്കാനാണ് എന്ന് പറഞ്ഞു വഴക്ക് പറയാറില്ലേ? അതിന്റെ ന്യൂട്ടന്‍സ് തേര്‍ഡ് ലോ ഇഫെക്റ്റ് ആണെന്ന് സമാധാനിക്കാം...
(ഇതിനു വളംവച്ച് കൊടുത്തത് അവിടെ തോട്ടത്തില്‍ പണിയെടുക്കാന്‍ പോയ ചിലരാണെന്ന്പറയുന്നു..ഏക്കര്‍ കണക്കിന് തോട്ടം നോക്കാന്‍ എല്പിച്ചവരെ ചതിക്കുന്ന മലയാളി തൊഴിലാളികളും ഉണ്ടത്രേ...അവരാണ് നമുക്ക് ചീത്തപ്പേര് ഉണ്ടാക്കീത് എന്നാ പറയുന്നേ..)
അപ്പൊ അവരുടെ ന്യായമായ സംശയം ഞാന്‍ ഒറിജിനല്‍ മലബാറി ആണോ എന്നതാണ്.. ഒടുവില്‍ വിരുന്നു പോക്കിന്റെ മുഖ്യ ഉദ്ദേശം മലയാളികളില്‍ ഡീസന്റ് പാര്ടീസും ഉണ്ടെന്നു തെളിയിക്കല്‍ ആയി... !!!
എന്നിട്ടും .. ഇപ്പോഴും ചില കല്യാണ വീടുകളില്‍ പുതുതായി പരിചയപ്പെടുന്ന ചില അമ്മായിമാര്‍ ''മലബാറി? കണ്ടാല്‍ തോന്നില്ലട്ടോ '' എന്ന് പറഞ്ഞു കളയും...!!
മലയാളം എന്നതിനു മലയാളി എന്നു പറയുന്നതു ഞാൻ ഇപ്പൊ സമ്മതിക്കാറില്ല.. പ്രത്യേകിച്ചും പുതിയ തലമുറയോട്.. ‘ നിങ്ങൾ കന്നടിക ആണോ സംസാരിക്കുന്നത് എന്നു ചോദിച്ചാൽ ഇഷ്ട്ടപ്പെടുമോ’ എന്നു ചോദിച്ചാണ് മലയാളിയെ മലയാളം ആക്കുന്നത്..
ReplyDeleteകേരളം-മലയാളം-മലയാളി ഐഡെന്റിറ്റി സ്ഥാപിച്ചെടുക്കാൻ ഇന്നും തല്ലുകൂടണം എന്നതു വേറെ കാര്യം..!!!
അതു തന്നെ! തമിഴരെ പാണ്ടികൾ എന്നു വിളിക്കുന്ന നമ്മൾക്ക് അങ്ങനെ തന്നെ വേണം :)
ReplyDeleteഹെഡറിലെ പടത്തിലേതു കർണ്ണാടകത്തിലെ വീടാ?
(ഞാനൊരു മെയിൽ അയച്ചിട്ടുണ്ടേ. നോക്കണേ)
ഈ കമന്റ് ബോക്സ് ഭയങ്കര മെനക്കേടാ. :(
കർണാടക വിശേഷങ്ങൾ എന്ന ബ്ലോഗിൽ കാണുന്നത് ഞങ്ങളുടെ ഇവിടത്തെ വീടാണ്... ഇരിങ്ങാലക്കുടയിലെ....
ReplyDeleteഅവിടത്തെ വീട് ഇതിന്റെ മൂന്നാലഞ്ച് ഇരട്ടി വരും.. !!
ഗള്‍ഫിലും മലയാളികളെ പൊതുവേ മലബാറി എന്നാണു വിളിക്കുന്നത്.ആദ്യം കുറച്ചു നീരസം തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ ഞാനും മലബാറി എന്ന് തന്നെ യാണ് സ്വയം വിശേഷിപ്പിക്കാറ്.കള്ളന്‍ എന്ന് അര്‍ത്ഥം ഉണ്ടെന്നു ഇപ്പോഴാണ് കേള്‍ക്കുന്നത്.
ReplyDeleteകമന്റ് ബോക്സ് ഭയങ്കര മെനക്കേടാണോ !!!! എന്താണത്?????
ഷാജി ഖത്തര്‍.
കമന്റ് എന്താ പ്രശ്നം കാണിക്കുന്നേ?
ReplyDeleteകമന്റ് ബോക്സ് ഒരു പ്രശ്നവുമില്ല. ആശയാണ് ചോദിച്ചത് മെനക്കെടാണ് എന്ന്, എനിക്കറിയില്ല എന്താണ് പ്രശ്നമെന്ന്.
ReplyDeleteഷാജി ഖത്തര്‍.
കുറച്ച് കൂടി വിശേഷങ്ങളാവാം.തീരെ ചെറിയ പോസ്റ്റായിപ്പോയോന്നൊരു സംശയം
ReplyDeleteഷാജി, മൈലാഞ്ചി,
ReplyDeleteഎന്റെ പ്രശ്നം എനിക്ക് രണ്ട് ഈമെയിൽ ഐഡിയുണ്ട്. ഒന്ന് ബ്ലോഗ് ഉള്ളതും മറ്റൊന്നു മെയിലിങ്ങിനായി ഉപയോഗിക്കുന്നതും. മിക്കവാറും മെയിലിന്റെ ഐഡി തുറന്നു വെച്ചിട്ടാവും ബ്ലോഗ് വായിക്കാറ്. ഇങ്ങനെ embedded comment box ൽ ഓട്ടോമാറ്റിക്കായി എന്റെ മെയിലിന്റെ ഐഡി ലോഗിൻ ആവും. അതിൽ നിന്നും സൈൻഔട്ട് ചെയ്ത് ബ്ലോഗർ ഐഡിയിൽ സൈൻ ഇൻ ചെയ്യാൻ പലപ്പോഴും പ്രയാസം നേരിടാറുണ്ട്. അതാണ് മെനക്കേടാണെന്നു പറഞ്ഞത്. പക്ഷേ പുതിയ പേജിൽ തുറക്കുന്ന(പോപ്പ് അപ്പ് അല്ല) കമന്റ് ബ്ലോക്സ് ഇതിനു വളരെ സൗകര്യപ്രദമാണ്. അത്രേയുള്ളൂ.
"ഇനി ഈ കമന്റ് വായിച്ച ദയാലുക്കള്‍ ആരെങ്കിലും കടന്നു വരും എന്നു പ്രതീക്ഷിക്കുന്നു."
ReplyDeleteമൈലാഞ്ചിയുടെ ഈ കമന്റ്, അളിയന്റെ കമന്റ് ബോക്‌സില്‍ നിന്നാണ് കിട്ടിയത്.
ഇതാ.. ഒരു ദയാലൂ!!!. മകളെ, മൈലാഞ്ചി, ഞാന്‍ നിന്നില്‍ സംപ്രീതയായിരിക്കുന്നു!! എന്ത് വരമാണ് വേണ്ടത്?
ഞാന്‍ വായാടി തത്തമ്മ. സ്‌നേഹമുള്ളവര്‍ "വായാടി" എന്ന് വിളിക്കും.
പിന്നെ വേറൊരു കാര്യം, ബ്ലോഗ് എന്ന സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് സാധാരണക്കാരുടെ രചനയ്ക്ക് വെളിച്ചം കാണാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഇന്ന് ആര്‍ക്കും മനസ്സിലുള്ളത് എഴുതി ഇവിടെ പ്രസിദ്ധീകരിക്കാം. അതൊക്കെ ഉത്തമ സാഹിത്യരചനകളാകണമെന്നില്ല.
ഇഷ്‌ടമുള്ളവര്‍ വായിക്കട്ടെ.. ഞാനിനിയും വരാം.
expect more karnatic visheshangal i remember only one thig...Sakkare Siriyaaguruthathu...ente orma shariyaano
ReplyDeleteഞാന്‍ ഇതു ഒക്കെ ഒന്നു വായിക്കട്ടെ എന്നിട്ടു വേണം എനിക്കു തുടങ്ങാന്‍....
ReplyDeleteഞാന്‍ ഒരു പാണ്ടിയെ ആണ് കല്ല്യാണം കഴിച്ചെക്കുന്നത്.... അതിന്റെ പേരില്‍ എനിക്ക് നേരിടേണ്ടി വന്നതും അവിടെ ചെന്നപ്പോള്‍ നമ്മള്‍ മലയാലികളെ കുറിച്ച് മറുനാട്ടുകാര്‍ക്കുള്ള അഭിപ്രായങ്ങളും മനസ്സില്‍ ആയി...
ഇതെല്ലാം എനിക്കും നിങ്ങളൊടൊക്കെ ഷെയര്‍ ചെയ്യെണ്ടെ?
..
ReplyDelete“തത്തമ്മ” ഇല്ലാത്ത സ്ഥലം ഇല്ലല്ലൊ.. :)
ചെറിയ പോസ്റ്റുകള്‍ തന്നെ നല്ലതെന്ന് എന്റെ അഭിപ്രായം,
അല്ലാ, ഈ ഇരിങ്ങാലക്കുടക്കാര്‍ എങ്ങനെ കന്നഡയിലെത്തി??
മലബാറി(ര്‍) എന്ന് കേട്ടപ്പൊ കാസര്‍ഗോഡ് ആണെന്ന് കരുതി :)
..