Saturday, February 20, 2010

പച്ചക്കറി സംഭരണം ബനദകൊപ്പ സ്റ്റൈൽ

ബനദകൊപ്പ ഉയര്‍ന്ന പ്രദേശത്ത് ആയതു കൊണ്ട് തന്നെ അവിടെ തണുപ്പ് കൂടുതല്‍ ആണ്. കൂടുതൽ എന്നത് എന്റെ ഇരിങ്ങാലക്കുടയെ കമ്പയർ ചെയ്യുമ്പോളാട്ടോ...(എനിക്കറിയാവുന്ന സ്ഥലം വച്ചല്ലേ താരതമ്യം പറ്റൂ..കാശ്മീരിൽ ഞാൻ പോയിട്ടില്ല..... ) എന്തായാലും ഏപ്രിൽ മെയ് മാസങ്ങളിൽ പോലും വൈകീട്ട് അല്പം കുളിരൊക്കെ ഉണ്ടാവാറുണ്ട്.... ആ തണുപ്പു കാരണം അവിടെ ഫ്രിഡ്ജ് ഒരു അവശ്യവസ്തു അല്ല... പച്ചക്കറി ഒക്കെ ഫ്രഷ് ആയിത്തന്നെ ഇരുന്നോളും... പോരാത്തതിനു അവരുടെ ചില സ്പെഷ്യൽ സംഭരണ ടെക്നിക് ഒക്കെ ഉണ്ട്... വീടിനു നടുഭാഗത്തായി ‘നടുമന‘ എന്ന പേരിൽ (താഴെ നിലയിൽ) ഒരു മുറി ഉണ്ട്... അത് ഒരു ഇരുട്ടു മുറിയാണ്.. നട്ടുച്ചക്ക് പോലും ലൈറ്റ് ഇടാതെ ഒന്നും കാണില്ല... പ്രസവിച്ച് കിടക്കുന്നവർക്ക് ഉള്ള കട്ടിൽ ഒരു മൂലക്ക്... മറ്റേ മൂലയിൽ പലചരക്കു സാമഗ്രികൾ വക്കുന്ന പത്തായം പോലുള്ളവ... അതിനും അപ്പുറം ഒരു കൂരിരുട്ട് മുറിയുണ്ട്.... മണ്ണ് മെഴുകിയ നിലത്ത് കാൽ വക്കുമ്പോഴേ തണുക്കും.... അതിലാണ് പച്ചക്കറി-പഴവർഗങ്ങൾ ഒക്കെ വക്കുന്നത്... കേടുവരില്ല.. ഒരുതരം നാച്വറൽ ഫ്രിഡ്ജ്...

കല്യാണം കഴിഞ്ഞ ആദ്യ നാളുകൾ ഒന്നിൽ, സാധനങ്ങളുടെ പേരൊക്കെ പഠിച്ചു തുടങ്ങിയ കാ‍ലത്ത്... ഒരു ദിവസം അമ്മ എന്നോട് ചെറുനാരങ്ങ കൊണ്ടുവരാൻ പറഞ്ഞു.. ഞാൻ ഈ നടുമനയിൽ തപ്പലോട് തപ്പൽ.. കിട്ടീല്യ... അപ്പോ അമ്മ വിളിച്ചു.. ‘‘നയനാ...(അതാണ് അവിടത്തെ എന്റെ പേര്..) ..അല്ലി ല്ലെ..ബാമിയൊളഗെ നോഡു..’’...അവിടെയല്ല കിണറ്റിൽ നോക്കാൻ..!!!! ഞാൻ അന്തം വിട്ടുനിന്നു... എന്റെ കന്നട പരിജ്ഞാനത്തിന്റെ പരിമിതി ആവും എന്നാ ആദ്യം കരുതിയേ... എന്നാ അങ്ങനെയല്ല.. ശരിക്കും കിണറ്റിലാ നോക്കേണ്ടത്.. !! എന്റെ വാ പൊളിച്ചുള്ള നില്പു കണ്ട് പാവം തോന്നി നാത്തൂൻ പദ്മജ സഹായിച്ചു... കിണറ്റിനരികെ വന്ന് അതിലേക്ക് ഇട്ടിട്ടുള്ള ഒരു ചെറിയ കയർ വലിച്ചെടുത്തു.. അതിന്റെ അറ്റത്ത് ഒരു ചെറിയ സഞ്ചി... അതിലതാ ചെറുനാരങ്ങയും മല്ലിയിലയും ഒക്കെ വെരി മച്ച് ഫ്രഷ് ആയി ഇരിക്കുന്നു.!! ആ റ്റെക്നോളജിയെ ഞാൻ മനസാ നമിച്ചു...

10 comments:

  1. Nice post .Congratulations. Where is this Banadakoppa? Near Merkara?

    Regards

    Ajith

    ReplyDelete
  2. ആദ്യത്തെ പോസ്റ്റിൽ പറഞ്ഞു എന്നാണ് ഓർമ.. ഇല്ലെങ്കിൽ ക്ഷമിക്കു.. ബനദകൊപ്പ ഷിമോഗ ജില്ലയിൽ ആണ്. സാ‍ഗര എന്ന പട്ടണത്തിനു അടുത്ത്... ജോഗ് ഫാൾസ് കേട്ടിട്ടുണ്ടോ? അത് ഏറെ ദൂരെയല്ല..
    ഉടുപ്പിയിൽ നിന്ന് ഏതാണ്ട് 7-8 മണിക്കൂർ വേണം...മെർക്കറ വഴിയല്ല.. മെർക്കറയിൽ പോണം എന്നത് എന്റെ ഒരു ആഗ്രഹമാണ്...
    സന്ദർശനത്തിനു നന്ദി അജിത്...

    ReplyDelete
  3. നല്ല അറിവുകളാണല്ലോ !!!
    അപരിചിതമായ ഈ അറിവുകള്‍ പങ്കുവച്ചതിനു നന്ദി.

    ReplyDelete
  4. ഹോഹോ!! ഇങ്ങിനെയും പച്ചക്കറികള്‍‌ സൂക്‌ഷിക്കാന്‍‌ പറ്റുമല്ലേ? ഓരോ നാട്ടിലും എന്തെല്ലാം രീതികള്‍, ആചാരങ്ങള്‍‌!

    എഴുത്തിന്റെ ശൈലി നന്നാവുന്നുണ്ട്. ബനദകൊപ്പയിലെ ജീവിതത്തെക്കുറിച്ച്‌ ഇനിയും എഴുതണം. അത്‌ വായിക്കാനായി ഞാനിനിയും വരാം.

    ReplyDelete
  5. ചിത്രകാരാ...വായാടീ.. നന്ദി..

    എഴുത്തിന്റെ ശൈലി നന്നായെന്ന് പറഞ്ഞതിൽ സന്തോഷം..ഇനിയും വരാം എന്നതിൽ ഏറെ സന്തോഷം..

    കുറേ എന്തൊക്കെയോ ഉണ്ട് മനസിൽ.. എന്തെഴുതണം എന്ന കൺഫ്യൂഷൻ....

    ReplyDelete
  6. നന്നായി എഴുതുന്നുണ്ട്,കര്‍ണാടക വിശേഷങ്ങള്‍ തുടരൂ

    ReplyDelete
  7. എന്താത്???
    കൊള്ളാട്ടൊ...

    ReplyDelete
  8. വളരെ നന്നായി വരുന്നു..... ഞാനും ഇപ്പോള്‍ നിങ്ങളുടെ വീടിലെ അങ്ങമായ പോലെ..... വിവരനഗല്‍ "ലൈവ്" ആകുന്നു...
    നാച്ചുറല്‍ ഫ്രിഡ്ജ്‌ സിസ്റ്റം....... ഇഷ്ടായിട്ടോ....... ആ ബാകി കൂടെ വിളംബൂ....

    ReplyDelete
  9. ഇതു കൊള്ളാല്ലോ..!!

    ആദ്യമായാ ഈ ടെക്നിക് കേള്‍ക്കുന്നേ...!!

    ReplyDelete